|
| Flash News : |
|
|
|
|
|
|
| News Dated : Thursday, December 10, 2009 |
|
ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം |
| സുജ ആനിക്കാട് |
|
പാലാ:കേരളത്തിന്റെ വിദ്യാഭ്യാസ മാപ്പില്‍ പാലായുടെ സ്ഥാനം ഇന്നുവളരെ തിളക്കമാര്‍ന്നതാണ്. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ്, പാലാ സെന്റ് തോമസ് കോളജ്, അല്‍ഫോന്‍സാ കോളജ് എന്നീ കലാലയങ്ങള്‍ പാലായിലെയും, കിഴക്കന്‍ മലയോര മേഖലകളിലെയും വിദ്യാര്‍ഥികള്‍ക്ക് അത്താണിയാണ്. രാജ്യാന്തര ശ്രദ്ധനേടി നിരവധി പ്രമുഖ വ്യക്തികള്‍ ഈ കലാലയങ്ങളില്‍നിന്നു വിദ്യനേടിയവരാണ്.എന്‍ട്രന്‍സ് കോച്ചിംഗില്‍ ബ്രില്യന്റ് കോളജിന്റെ സ്ഥാനം വളര്‍ന്നുകഴിഞ്ഞു. രാജ്യാന്തര ശ്രദ്ധനേടി എന്നുപറയുന്നതാകും ശരി.
കൂടാതെ ആത്മീയ വഴിയിലെ വളര്‍ച്ചയിലും പാലാ അന്തര്‍ദേശീയ തലത്തില്‍ മുന്നേറി. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം, അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളി, പാലാ ളാലംപള്ളി, പാലായിലെ യൂദാസ്ലീഹാ പള്ളി തുടങ്ങിയ ദേവാലയങ്ങളിലും ജാതി-മത ഭേദമില്ലാതെ പതിനായിരക്കണക്കിനു ഭക്തര്‍ വരുന്നുണ്ട്. പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷം പാലായിലേക്ക് അനുഗ്രഹവര്‍ഷംതന്നെ ചൊരിയുകയാണ്.
പാലാ പ്രദേശത്തിന്റെ വികസനത്തിനു ചുക്കാന്‍ പിടിച്ചത് അഭൗമ തേജസിനും വ്യക്തിത്വ പ്രഭാവത്തിനുമുടമയായ കെ.എം.മാണി തന്നെയാണ്. കെ.എം.മാണിയുടെ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ഫലമണിയിക്കാന്‍ പാലായിലെ ധീരരായ സമൂഹം ഒന്നടങ്കം നിലകൊള്ളുകയായിരുന്നു. പാലാ നഗരത്തിനു വളരാന്‍ ഇടം വളരെക്കുറവാണ്. എങ്കിലും, മീനച്ചിലാറിന്റെ ഇരുകരകളിലുമായി പാലാ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു.
ഒരു പ്രദേശത്തിന്റെ സമഗ്രവളര്‍ച്ചയ്‌ക്ക് മാനദണ്‌ഡമാകുന്നത് കെട്ടിട സമുച്ചയങ്ങള്‍ മാത്രമല്ല. ബൗദ്ധികമായും, സാംസ്‌കാരികമായും സാമ്പത്തികമായും ജനഹൃദയങ്ങളുടെ വളര്‍ച്ചയാണ് യഥാര്‍ഥ വളര്‍ച്ച. യഥാര്‍ഥ വികസനവും അതുതന്നെയാണ്. ഇപ്പോള്‍ ഭരണങ്ങാനം മുതല്‍ മുത്തോലി-ചേര്‍പ്പുങ്കല്‍വരെ പ്രത്യക്ഷത്തില്‍ വികസനം വന്നുവെന്നു കണ്ടാലറിയാം.
പാലായ്‌ക്കും സമീപ പ്രദേശങ്ങള്‍ക്കും മുഖ്യ സാമ്പത്തിക സ്രോതസ് റബറാണ്. മറ്റു കാര്‍ഷിക വിളകളില്‍നിന്നു സാരമായ ലാഭം കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. റബറിനു വിലയിടിവു വന്നാല്‍ ഈ പ്രദേശത്തെ സാമ്പത്തിക വളര്‍ച്ചയെ നന്നായി ബാധിക്കും. സാമ്പത്തിക സ്ഥിതിയിലുണ്ടാകുന്ന മെച്ചം എല്ലാ മേഖലകളെയും ബാധിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ഈ പ്രദേശങ്ങളുടെ അസാമാന്യമായ വികസനത്തിനു ചുക്കാന്‍ പിടിച്ച ക്യാപ്‌റ്റന്‍ കെ.എം.മാണിയാണെങ്കിലും ഇവ പ്രാവര്‍ത്തികമാക്കാനുള്ള മറ്റെല്ലാ സംവിധാനങ്ങളുമൊരുക്കിയത് പാലാ രൂപതയായിരുന്നു. ആത്മീയ നിറവുകളിലുണര്‍ന്ന കര്‍മ്മകുശലതകള്‍ പാലായ്‌ക്കും സമീപ പ്രദേശങ്ങള്‍ക്കും തൊട്ടതെല്ലാം പൊന്നാക്കാനുള്ള കരുത്തു നല്‍കി.
(സ്‌പെഷ്യാലിറ്റി ആശുപത്രി വിശേഷങ്ങള്‍ തുടരും)
|
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |