|
| Flash News : |
|
|
|
|
|
|
| News Dated : Tuesday, December 15, 2009 |
|
ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
|
പാലാ:ചേര്‍പ്പുങ്കലിലെ ഉണ്ണിശോയുടെ ആനുഗ്രഹങ്ങള്‍ നാടെങ്ങും പുകള്‍പെറ്റതാണ്. ചേര്‍പ്പുങ്കല്‍ മുത്തപ്പന്‍ എന്നു നാട്ടുകാര്‍ അരുമയോടെ വിളിക്കുന്ന ഉണ്ണിശോയുടെ പള്ളിയുടെ നാമധേയത്തില്‍ തന്നെയാണു ആശുപത്രി സമുച്ചയം ഉയരുന്നത്. ദിവ്യാത്ഭുതങ്ങളാല്‍ ആയിരങ്ങള്‍ക്കു ജീവരക്ഷ നല്‍കിയ പുണ്യവതി അല്‍ഫോന്‍സാമ്മയുടെ പേരിലും സാധുക്കള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ഇവിടെ ആധുനിക സൗകര്യങ്ങളൊരുങ്ങുന്നു. ഇത് ഇന്നാട്ടിലെ മാത്രമല്ല, അല്‍ഫോന്‍സാമ്മയുടെ എണ്ണമറ്റ ഭക്തജനങ്ങള്‍ക്ക് വലിയ ആശ്രയമാണ്.
ജീവകാരുണ്യ മേഖലയില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും മറ്റുള്ളവര്‍ക്ക് മാതൃകയാണ്. വിദ്യാഭ്യാസവും ആതുര സേവനവുമാണു സഭയുടെ ദൗത്യവും പാരമ്പര്യവുമെന്നു മാര്‍പ്പാപ്പയുടെ ഉത്‌ബോധനവും അടിസ്ഥാനമാക്കിയാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍. ഈ രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയും സഭ നേടിക്കഴിഞ്ഞു. ജീവകാരുണ്യത്തിന്റെ അനന്ത സാധ്യതകള്‍ ഓരോന്നും സഭ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നു.
വികലാംഗര്‍, മന്ദബുദ്ധികള്‍, വൃദ്ധജനങ്ങള്‍, മാനസിക രോഗികള്‍, അനാഥര്‍, അശരണര്‍ തുടങ്ങി സമൂഹത്തില്‍ കഷ്‌ടത അനുഭവിക്കുന്ന, ആര്‍ക്കും വേണ്ടാത്ത അനേകായിരങ്ങളെ സംരക്ഷിക്കുന്നതിന് സഭയ്‌ക്ക് അനേകം ശരണാലയങ്ങളുണ്ട്. സങ്കേതങ്ങളുണ്ട്. ആര്‍ക്കും വേണ്ടാത്തവരെ സമൂഹത്തിനുപകാരികളാക്കി ജീവിതധാരയിലേക്ക് കൊണ്ടുവരുന്നതിനും കൃത്യതയാര്‍ന്ന കര്‍മപദ്ധതികളുണ്ട്. അര്‍പ്പണമനോഭാവത്തോടെ സേവനമനുഷ്‌ടിക്കാന്‍ സന്നദ്ധരായ സന്യാസ സമൂഹവും, അല്‍മായ സമൂഹവുമുണ്ട്. ചിട്ടയോടെ ഇവയെ നയിക്കാനറിയുന്ന, മാനേജ്‌മെന്റ് വൈദഗ്‌ധ്യവും, നേതൃപാടവവും, വറ്റാത്ത കാരുണ്യം നിറഞ്ഞ ഹൃദയങ്ങളുമുള്ളവര്‍ സഭയുടെ സമ്പത്തുതന്നെയാണ്. ആതുരശുശ്രൂഷയിലൂടെ സഭ കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്.
(സ്‌പെഷ്യാലിറ്റി ആശുപത്രി വിശേഷങ്ങള്‍ തുടരും) |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |