Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
സുജ ആനിക്കാട്‌

പാലാ: ആതുരശുശ്രൂഷാ രംഗത്ത്‌ സഭയുടെ സന്യാസിനീ സമൂഹം നല്‍കുന്ന സേവനം ഏത്ര സ്‌തുതിച്ചാലും മതിയാവുകയില്ല. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വേദന അനുഭവിക്കുന്നവര്‍ക്കു താങ്ങായും തണലായും ഒരുപാട്‌ സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭയുടെ കീഴിലുണ്ട്‌. മറ്റൊരു മതസമൂഹത്തിലും ഇത്തരം കാരുണ്യത്തിന്റെ പ്രവാഹം കാണുവാന്‍ കഴിയുകയില്ല.
അനാഥമന്ദിരങ്ങള്‍, ബാലഭവനുകള്‍, അംഗവൈകല്യമുള്ളവരെയും, മാനസികരോഗികളെയും സംരക്ഷിക്കുന്നതിനും, ശുശ്രൂഷിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും, വൈദ്യശാസ്‌ത്രത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ചുകൊണ്ടുള്ള ആശുപത്രികള്‍, സ്‌കൂളുകള്‍, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അശരണരായ യുവജനങ്ങള്‍ക്ക്‌ തൊഴിലുകളും പുനരധിവാസവും നല്‍കല്‍, നിര്‍ദ്ധനര്‍ക്ക്‌ ഭവനങ്ങള്‍, നിര്‍ദ്ധന യുവതികള്‍ക്ക്‌ വിവാഹസഹായം, തൊഴില്‍ രഹിതര്‍ക്കു നിരവധി തൊഴിലവസരങ്ങള്‍, തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര സേവന മേഖലകള്‍ക്ക്‌ സഭ സ്‌തുത്യര്‍ഹമായ നിലയില്‍ നേതൃത്വം നല്‍കുന്നു. പുതിയ സേവന മേഖലകള്‍ കണ്ടെത്തുവാനും അവ പ്രവൃത്തിപഥത്തിലെത്തിച്ചു വിജയിപ്പിക്കാനും സഭയുടെ സന്യാസ സമൂഹത്തിനും അല്‍മായര്‍ക്കും കഴിയുന്നു. അതിനുള്ള ആര്‍ജ്ജവത്വവും അര്‍പ്പണമനോഭാവവും അഭിനന്ദനീയമാണ്‌. ക്രൈസ്‌തവര്‍ക്കും അക്രൈസ്‌തവര്‍ക്കും ഒരുപോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നുമുണ്ട്‌. കേരളത്തിലും ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും ആധുനിക വിദ്യാഭ്യാസവും ആതുരശുശ്രൂഷയും സര്‍വത്രികമാക്കാന്‍ ക്രൈസ്‌തവ സഭ നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്‌. കൃത്യമായി നിര്‍വചിക്കപ്പെട്ട സഭയുടെ സേവന മേഖലകളുടെ അജണ്ടകള്‍ പാലിക്കുന്നതിനു സഭാ നേതൃത്വം ഓരോരുത്തരെയും ഒരുക്കിയെടുക്കുകയെന്നത്‌ ചെറിയ കാര്യമല്ല. കുറ്റമറ്റ ഭരണതന്ത്രജ്ഞതയും, കൃത്യനിര്‍വഹണശേഷിയും, സാമ്പത്തിക ഭദ്രതയും, സാമ്പത്തിക വിനിമയ ചാതുര്യവും, ആശയ വിനിമയശേഷിയും എല്ലാം ഒന്നുചേര്‍ന്ന `മാനേജ്‌മെന്റ്‌ പവറും' നേതൃപാടവവും പഠിപ്പിക്കാനുള്ള ശരിയായ വിദ്യാഭ്യാസം ക്രൈസ്‌തവ സമൂഹം യഥാസമയം സഭാംഗങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട്‌. പുരോഹിതശ്രേഷ്‌ഠര്‍ ഇടവകാംഗങ്ങള്‍ക്ക്‌ ആത്മീയ നിറവും ഉണര്‍വും മാത്രമല്ല നല്‍കുന്നത്‌.
ഒരു വ്യക്തി ആര്‍ജ്ജിക്കുന്ന യഥാര്‍ഥ സമ്പത്ത്‌ അവന്റെ/ അവളുടെ വിദ്യാഭ്യാസമാണ്‌. സംസ്‌കാരാധിഷ്‌ഠിതമായ വിദ്യാഭ്യാസമാണ്‌ വ്യക്തിയെ വളര്‍ത്തുന്നത്‌. സുദീര്‍ഘമായ കാഴ്‌ചപ്പാടുകളോടെ പദ്ധതികള്‍ വിഭാവനം ചെയ്യാനും, ആസൂത്രണം ചെയ്‌തു നടപ്പില്‍വരുത്തുവാനും സഭയുടെ വിദ്യാഭ്യാസരീതി വ്യക്തിയെ പഠിപ്പിക്കുന്നു. ശരിയായ മതവിശ്വാസത്തിലധിഷ്‌ഠിതമായ കുടുംബത്തില്‍ വളരുന്ന കുട്ടികള്‍ അങ്ങനെ സമൂഹത്തിന്റെകൂടി സമ്പത്തായി മാറുകയാണു ചെയ്യുന്നത്‌. കുരുന്നു മനസുകളില്‍ കാരുണ്യത്തിന്റെ ഉറവുകള്‍ ചാലുകീറാന്‍ സാധ്യമാകും വിധത്തിലുള്ള വിദ്യാഭ്യാസ രീതിയാണു സഭ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്നത്‌. മനുഷ്യത്വം മരവിക്കാത്ത മനസുകള്‍ക്കുടമകളായ ഒരു സമൂഹത്തെ വളര്‍ത്താന്‍ ഈ വിദ്യാഭ്യാസ രീതി സഹായിക്കുന്നു.
ചേര്‍പ്പുങ്കല്‍ പള്ളിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, തൊഴില്‍ദായക സ്ഥാപനങ്ങളുമുണ്ട്‌. ഇപ്പോള്‍ ഇവയോടനുബന്ധിച്ച്‌, അടുത്തുതന്നെയാണു സ്‌പെഷ്യാലിറ്റി ആശുപത്രി സമുച്ചയത്തിന്റെയും പണികള്‍ ആരംഭിച്ചിട്ടുള്ളത്‌. പുരാതന മതവിശ്വാസ പാരമ്പര്യമുള്ള പാലാ രൂപതയുടെ കീഴിലുയരുന്ന മെഡിക്കല്‍ കോളജില്‍ പഠിക്കാനവസരം ലഭിക്കുന്നവരും തലമുറകള്‍ വൈദ്യശാസ്‌ത്ര രംഗത്തും ആതുര ശുശ്രൂഷാ രംഗത്തും കരുണയോടെ സേവനം നല്‍കുമെന്നു പ്രതീക്ഷിക്കാം.
(ചേര്‍പ്പുങ്കല്‍ ആശുപത്രി വിശേഷം തുടരും)

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com