Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
സുജ ആനിക്കാട്‌

പാലാ: ആധുനികവല്‍ക്കരണത്തിന്റെയും ആഗോളീകരണത്തിന്റെയും പരിണിതഫലങ്ങളെന്നു കരുതാവുന്ന ജീവിതശൈലീ രോഗങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനു ജീവിതചര്യയില്‍ മാറ്റം വരുന്നതുകൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. രോഗം ഏതുമാകട്ടെ, അവ നിര്‍ണയിക്കുന്നതിലാണു ആധുനിക വൈദ്യശാസ്‌ത്രം പ്രാധാന്യം നല്‍കുന്നത്‌. രോഗ ചികിത്സയെക്കാളേറെ മുഖ്യമായി രോഗികളും ബന്ധുക്കളും മറ്റുള്ളവരും കരുതുന്നതും ഏതൊക്കെ ടെസ്റ്റുകള്‍ എവിടെയെല്ലാം പരിശോധിച്ചുവെന്നാണ്‌. രോഗലക്ഷണങ്ങളാകുന്ന ചൂണ്ടുപലകകള്‍ നോക്കി ചികിത്സ നല്‍കിയിരുന്ന പൂര്‍വികാചാര്യന്മാര്‍ വാതം, പിത്തം, കഫം എന്‌നിവയുടെ വര്‍ധനയും, പഞ്ചഭൂതങ്ങലുടെ ഏറ്റക്കുറച്ചിലുകളും അപചയവും പ്രഥമദൃഷ്‌ട്യാ മനസിലാക്കിയിരുന്നു. അവയ്‌ക്കു നല്‍കിയിരുന്ന ചികിത്സ വളരെ ഫലപ്രദവുമായിരുന്നു.
''They food is your medicine'' എന്ന്‌ ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവ്‌ ഹിപ്പോക്രാറ്റസ്‌ പറഞ്ഞിട്ടുണ്ട്‌. ഭക്ഷണമല്ലാത്തതൊന്നും മരുന്നല്ല എന്നര്‍ഥം. മരുന്നുകള്‍ (drugs) എന്ന പേരില്‍ നാം കഴിക്കുന്ന നിരവധി രാസവസ്‌തുക്കള്‍ ശരീരം ആഗിരണം ചെയ്യണമെന്നില്ല. അമിതമായ മരുന്നുകളുടെ ഉപയോഗം ശരീരത്തെ വീണ്ടും മറ്റു രോഗാവസ്ഥകളിലേയ്‌ക്ക്‌ നയിക്കാനുമിടയുണ്ട്‌.
ഹൃദ്രോഗവും, രക്തസമ്മര്‍ദ്ദവും, പ്രമേഹവും, കിഡ്‌നി രോഗങ്ങളും വര്‍ധിക്കാനുള്ള പ്രധാന കാരണമായി ആധുനിക വൈദ്യശാസ്‌ത്രം തന്നെ പറയുന്നത്‌ ജീവിത ശൈലിയുടെ വ്യത്യാസവും, അനാവശ്യ മരുന്നുകളുടെ അമിത ഉപയോഗവുമാണെന്നാണ്‌. ഒരു രോഗത്തിനു കഴിക്കുന്ന മരുന്ന്‌ പല രോഗങ്ങളിലേയ്‌ക്ക്‌ നയിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്‌. ചില രോഗങ്ങള്‍ക്ക്‌ ഇംഗ്ലീഷ്‌ മരുന്നുകള്‍ ഉപയോഗിച്ചാല്‍ അസ്ഥികള്‍ പൊടിഞ്ഞുപോകുന്ന പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. മിനോക്‌സിഡില്‍ പോലുള്ളവ പുറമേ ഉപയോഗിച്ചാല്‍പ്പോലും അമിത രക്തസമ്മര്‍ദ്ദം ഉണ്ടാകും. തൊലിപ്പുറത്തു പുരട്ടുന്ന ചില ക്രീമുകള്‍ അപകടകാരികളാണ്‌. ഇവ കിഡ്‌നിയെ ദോഷകരമായി ബാധിച്ചേക്കാം.
നാം കഴിക്കുന്ന ഭക്ഷണത്തിലുമുണ്ട്‌ നിരവധി മായങ്ങള്‍. മായം ചേര്‍ക്കാനുപയോഗിക്കുന്ന വസ്‌തുക്കള്‍ ശരീരത്തെ അനുനിമിഷം നാശത്തിലേക്ക്‌ നയിക്കുന്നു. പ്രിസര്‍വേറ്റീവുകളായി ഭക്ഷണവസ്‌തുക്കളില്‍ ഉപയോഗിക്കുന്ന രാസവസ്‌തുക്കളുടെ നിരന്തരമായ ഉപയോഗം ശരീരത്തിന്റെ മെറ്റബോളിസത്തെ സാരമായി ബാധിക്കുന്നു.
ആധുനിക വൈദ്യശാസ്‌ത്രം 'Compartmentalise' ചെയ്‌താണ്‌ രോഗവും ചികിത്സയും നിര്‍ണയിക്കുന്നത്‌. അതുകൊണ്ടുതന്നെ ഓരോ വിഭാഗത്തിനും `സ്‌പെഷ്യാലിറ്റികള്‍' അത്യാവശ്യമായി കരുതുകയും ചെയ്യുന്നു. ചികിത്സപോലും `സ്റ്റാറ്റസ്‌ സിംബലായി' കരുതുന്ന സമൂഹം സ്‌പെഷ്യാലിറ്റികളുടെ പിന്നാലെ പോകുന്നത്‌ ജീവിക്കാനുള്ള കൊതികൊണ്ടാണ്‌ വിഷകരങ്ങളായ ആഹാരശൈലികൊണ്ടും വ്യായാമമില്ലാത്ത ജീവിതംകൊണ്ടും ഉണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചു ചികിത്സിക്കണമെന്ന മിഥ്യാധാരണയാണു നമ്മുടെ സമൂഹത്തിനുള്ളത്‌. ഇതിനായി എത്രപണം ചെലവഴിക്കാനും, ഏതു രാജ്യത്തുപോകുവാനും നാം തയ്യാറുമാണ്‌.
ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ പള്ളിയില്‍ ഉണ്ണീശോയോടു പ്രാര്‍ഥിച്ച്‌ വിശ്വാസംകൊണ്ടു രോഗം മാറിയവര്‍ നിരവധിയുണ്ട്‌. ദേവാലയാചാരങ്ങള്‍ പാലിച്ചിരുന്ന പൂര്‍വികര്‍ക്ക്‌ രോഗവിമുക്തി സുസാധ്യമായിരുന്നുതാനും. ഇന്നാകട്ടെ വിശ്വാസമൊരിടത്തം, ചികിത്സ മറ്റൊരിടത്തുമായി ജനം കാണുന്നു. പള്ളിക്കടുത്തു സ്ഥാപിതമാകുന്ന സ്‌പെഷ്യാലിറ്റി ആശുപത്രി വിശ്വാസത്തെയും ദേവാലയാചാരങ്ങളെയും സമന്വയിപ്പിച്ച്‌ രോഗികളെ സുസ്ഥിരവും ശോഭനവുമായ ജീവിതത്തിലേയ്‌ക്ക്‌ തിരികെ കൊണ്ടുവരാന്‍ സഹായിച്ചേക്കും.
(ചേര്‍പ്പുങ്കല്‍ ആശുപത്രി വിശേഷം തുടരും)

 

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com