ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
സുജ ആനിക്കാട്
പാലാ:കൈഴുവനാല്‍ പഞ്ചായത്തിന്റെ ഒന്നാംവാര്‍ഡിലാണ് ചേര്‍പ്പുങ്കല്‍. കോഴുവനാല്‍ ഗ്രാമത്തിന്റെ അഭിമാനമാണ് നിര്‍ദ്ദിഷ്‌ട ആശുപത്രി. ഇപ്പോള്‍തന്നെ ചേര്‍പ്പുങ്കല്‍ വളരെയേറെ പുരോഗതി പ്രാപിച്ചുവെന്ന് തകടിയേല്‍ കുട്ടപ്പന്‍പറഞ്ഞു. ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ മുതല്‍ ഇവിടെതന്നെ താമസിച്ചവരാണ്. ഇപ്പോള്‍ മീനച്ചിലാറ്റില്‍ പാലംവന്നു. നല്ല റോഡ് വന്നു. യാത്രാസൗകര്യങ്ങള്‍ വന്നു. ഔത്തിരി സൗകര്യങ്ങള്‍ വന്നു. ഇതല്ലാം വന്നത് പടിക്കാനുള്ള സ്ഥാപനങ്ങള്‍ ഇവിടെ വന്നതുകോണ്ടല്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പിന്നെ, വലിയ ആശുപത്രിയും വലിയ മെഡിക്കല്‍കോളും ഇവിടെ വരുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എങ്ങുമില്ലാത്ത സ്‌പെഷ്യാലിറ്റി സൗകര്യങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തുന്നതെന്നും പറഞ്ഞു കേള്‍ക്കുന്നു. കഴിഞ്ഞ അഞ്ചുകൗല്ലങ്ങളായി പണികളൈക്കെ കുറേശ കുറേശെ ആരംഭിച്ചുവരുകയാണ്. ഞങ്ങള്‍ നാട്ടുകാര്‍ക്കൗന്നും ഇവിടെ പണിയില്ലെങ്കിലും വരുന്ന കാലങ്ങളില്‍#് എന്തെങ്കിലും ഗുണമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പള്ളിക്കടുത്ത കെട്ടിടങ്ങളൗക്കെ പണിതത് ബംഗാളില്‍നിന്നോമറ്റോ ഔക്കെ ആള്‍ക്കാരെ വരുത്തിയാണെന്നും അദ്ദേഹം പറയുന്നു. ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്കൗക്കെ പണികൗടുത്താല്‍ നല്ലതാണെന്നും അദ്ദേഹത്തിനു അഭിപ്രായമുണ്ട്. വേലയും പണിയും തേടിയും ഇവിടെയുള്ളവര്‍ അന്യനാടുകളില്‍ പോയി പണിയെടുക്കുന്നതിലും നല്ലതല്ലേ ഈ നാടിന്റെ വികസനത്തില്‍ പങ്കുചേര്‍ന്ന് സ്വന്തം വീട്ടില്‍ പോയി വന്ന് കഴിയുന്നതിന് അവസരം കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.(സ്‌പെഷ്യാലിറ്റി ആശുപത്രി വിശേഷങ്ങള്‍ തുടരും)