|
| Flash News : |
|
|
|
|
|
|
| News Dated : Saturday, December 05, 2009 |
|
ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം |
| സുജ ആനിക്കാട് |
|
പാലാ: പാലാ രൂപത ചേര്‍പ്പുങ്കലില്‍ പണിയുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പേര് മാര്‍ സ്ലീവാ സൂപ്പര്‍ സെപ്‌ഷ്യാലിറ്റി എന്നാണ്. 25 ഏക്കറിലധികം സ്ഥലത്ത് നാലര ലക്ഷം ചതുരശ്ര അടിയിലാണ് ആശുപത്രി പണിയുന്നത്. ഈ മാസത്തില്‍ പണി ആരംഭിച്ച് 2012-ല്‍ പൂര്‍ത്തിയാകത്തക്കവിധമാണ് പണികള്‍ ക്രമീകരിച്ചിരിക്കുന്നത്.
സ്ഥലം ഒരുക്കല്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ജോലികള്‍ നടന്നുവരുന്നു. 500 കിടക്കകളോടുകൂടിയ ആശുപത്രി സമുച്ചയത്തിന് ആറു സൂപ്പര്‍ സ്‌പെഷ്യാലിറ്റി, 15 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായിരിക്കും ഉണ്ടാവുക. ഇതില്‍ 400 മുറികളും വാര്‍ഡുകള്‍ കുറവുമായിരിക്കും. ന്യൂറോളജി, കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഓങ്കോളജി, യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി എന്നിവയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍. ആധുനിക ക്യാഷ്വാലിറ്റി, മൊബൈല്‍ എമര്‍ജന്‍സി യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, ബ്ലെഡ് ബാങ്ക്, എട്ട് ഓപ്പറേഷന്‍ തീയറ്ററുകള്‍, കാര്‍ഡിയാക് ആംബുലന്‍സ്, രോഗ നിര്‍ണയത്തിന് പെറ്റ് സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയ ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുന്നുണ്ട്.
നിര്‍ധനര്‍ക്ക് ചികിത്സ നല്‍കുന്നതിനുവേണ്ടി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സെന്റ് അല്‍ഫോന്‍സാ ഹോസ്‌പീസ് ആശുപത്രിയും ഉണ്ടാകും. 70 കിടക്കകളോടുകൂടിയതാവും ഈ ആശുപത്രി.
കോട്ടയം ജില്ലയില്‍ ഇത്രയും സൗകര്യങ്ങളുള്ള ഒരാശുപത്രി തികച്ചും ഗ്രാമീണ മേഖലയായ പാലായിലേക്ക് വരുന്നത് നാടിന്റെ സമഗ്ര വികസനത്തിന് വലിയ പങ്കുവഹിക്കും. ജനങ്ങള്‍ക്ക് അത്യന്താധുനിക ചികിത്സ നല്‍കുന്നതിന് രൂപത കാട്ടുന്ന ഉത്സാഹം ശ്ലാഘനീയമാണ്.
(സ്‌പെഷ്യാലിറ്റി ആശുപത്രി വിശേഷങ്ങള്‍ തുടരും) |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |