കോട്ടയം : പുരോഗമന പ്‌സ്ഥാനങ്ങളുടെ വളര്‍ച്ചക്ക് കേരളത്തനിമയാര്‍ന്ന കലകള്‍ സുപ്രധാന പങ്കാണ് വഹിച്ചതെന്ന് വി എന്‍ വാസവന്‍ എം എല്‍ എ. പ്രസ്ഥാനങ്ങളെപ്പോലെ പോലിസ് അസ്സോസിയേഷനുകള്‍ സമകാലിന സന്ദര്‍ഭത്തില്‍ കഥാപ്രസംഗം, നാടകം ,ഗാനമേളകള്‍ തുടങ്ങിയവ നടത്തി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ശ്രമിക്കുന്നുണ്ട്. കേരള പോലിസ് അസ്സോസിയേഷന്‍ കോട്ടയം ജില്ലാകമ്മിറ്റി സംസ്ഥാന കാഥിക അവാര്‍ഡ് ലഭിച്ച വിനോദ് ചെമ്പക്കരക്ക് കോട്ടയം ഈസ്റ്റ് പോലിസ് സ്റ്റേഷനില്‍ നല്‍കിയ സ്വീകരണയോഗം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുയായാരുന്നു എം എല്‍ എ. കേരളത്തിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനായി ആഭ്യന്തര മന്ത്രിയോട് നിര്‍ദ്ദേശിക്കുമെന്നും ഇതിനായി ഡി ജി പി മുന്‍കൈഎടുക്കണമെന്നും എം എല്‍ എ പറഞ്ഞു. അസ്സോസിയേഷന്‍ ഭാരവാഹി പ്രേംജി കെ നായര്‍ അദ്ധ്യക്ഷനായിരുന്നു.കോട്ടയം എസ് പി പി ജി അശോക് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി ജി പി ഉപഹാരസമര്‍പ്പണം നിര്‍വഹിച്ചു.കേരളത്തില്‍ കഴിഞ്ഞ കാലങ്ങളെക്കാളും കുറ്റക്യത്യങ്ങള്‍ കുറഞ്ഞെങ്കിലും ,. പോലിസ് വകുപ്പ് കഠിനമായ ജോലിഭാരത്തിന്റെ പിടിയിലെന്ന് സമ്മാനദാനത്തിനായി എത്തിയ ഡി ഐ ജി ജേക്കബ് പുന്നൂസ് പറഞ്ഞു.വി ജി സജി കുമാര്‍,ഹരിപ്പാട് സുദര്‍ശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.