കോട്ടയം:കാഴ്‌ചയില്‍ ആരും ഒന്ന് ശങ്കിക്കും, ഇത് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡോ അതോ കളക്‌ടറേറ്റോ?. ജപ്‌തി ചെയ്‌ത കെഎസ്‌ആര്‍ടിസി ബസുകള്‍കൊണ്ട് കലക്‌ട്രേറ്റ് അങ്കണം നിറയുന്ന കാഴ്‌ചയാണ് നഗരവാസികള്‍ ആഴ്‌ചകളായി കാണുന്നത്.കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ രണ്ടു ബസുകള്‍ ഈ വിധം ജപ്‌തി ചെയ്‌തത്. കോട്ടയം കളക്‌ടറേറ്റ് കെഎസ്‌ആര്‍ടിസി ബസ്‌സ്റ്റേഷന് സമാനമായ അവസ്ഥയിലായെന്ന് അടക്കം പറച്ചിലുകളും വ്യാപകമായി. ആഴ്‌ചകള്‍ക്ക് മുമ്പ് ജപ്‌തിചെയ്‌ത ലിമിറ്റഡ് സ്റ്റോപ് ബസിനു പുറമെ കഴിഞ്ഞദിവസം കോട്ടയം ഡിപ്പോയിലെ കോട്ടയം-മൈസൂര്‍ സൂപ്പര്‍ എക്‌സ്‌പ്രസ്സ് ജപ്‌തിചെയ്‌തിരുന്നു.അപകടം സംഭവിച്ചവര്‍ക്ക് നഷ്‌ട പരിഹാരം കെ എസ് ആര്‍ ടി സി നല്‍കാത്ത പശ്ചാത്തലത്തിലാണ് ജപ്‌തിനടന്നത്.ഏഴോളം ജപ്‌തി നടപടികളാണ് കോട്ടയം കെ എസ് ആര്‍ ടി സി ഡിപ്പോ നാളിതുവരെഅഭിമുഖികരിച്ചത്.കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കോടതിസംബന്ധമായി ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്ദോഗസ്ഥ ലീവെടുത്തതാണ് ജപ്‌തിനടപടികള്‍ തുടരാന്‍കാരണമെന്നും കെഎസ്‌ആര്‍ടിസിയലെ ഒരു വക്താവ് അഭിപ്രായപ്പെട കളക്‌ടറേറ്റില്‍ കിടക്കുന്ന ബസുകള്‍കാണുമ്പോള്‍ വാഹനയാത്രക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ഇതിലുപരി സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കും ഏറെആശ്ചര്യമാണ്‌സ്യഷ്‌ടിക്കുന്നത്‌നിരവധിയാളുകള്‍ജപ്‌തിചെയ്‌തപൊതുമുതല്‍കാണുന്നതിനായി കളക്‌ടറേറ്റില്‍ എത്തുന്നുണ്ട്.