|
| Flash News : |
|
|
|
|
|
|
| News Dated : Thursday, February 04, 2010 |
|
ആയൂര്‍വേദ ചികിത്സ മഹത്തരം: വി.എന്‍.വാസവന്‍ എംഎല്‍എ |
| |
|

കോട്ടയം: ആതുര സേവനരംഗത്ത് ആയൂര്‍വേദം നല്‍കുന്ന സേവനം മഹത്തരമാണെന്ന് വി.എന്‍.വാസവന്‍ എംഎല്‍എ പറഞ്ഞു. ആയൂര്‍വേദ വികസനം സംബന്ധിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിക്കന്‍ഗുനിയയും മറ്റു രോഗങ്ങളും കോട്ടയത്തു പടര്‍ന്നു പിടിച്ച സമയത്ത് ആയൂര്‍വേദ ചികിത്സയിലൂടെ നിരവധി ആളുകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലാതെ രോഗമുക്തി നേടാനായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിസ്റ്റംഓഫ് മെഡിസിന്‍ ആയൂര്‍വേദ വിഭാഗവും കോട്ടയം ജില്ലാ പഞ്ചായത്തുമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.രമേശന്‍ അധ്യക്ഷതവഹിച്ചു. ആയൂര്‍വേദ വിഭാഗം കോട്ടയം ഡിഎംഒ ഡോ.കെ.എന്‍.ജോസ്, കെ.വി.ഗോവിന്ദന്‍, ഡോ.എ.രാമചന്ദ്രന്‍, ഡോ.പി.ജെ.സുധര്‍മ എന്നിവര്‍ പ്രസംഗിച്ചു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |