|
കോട്ടയം: ലീഗല്‍ മെട്രോളജി വകുപ്പ് ജനുവരിയില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി 60 കേസുകളിലായി 1,62,850 രൂപ പിഴ ഈടാക്കി. മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചു വ്യാപാരം നടത്തുക, പാക്കേജ് കമ്മോഡിറ്റീസ് പ്രകാരമുളള പ്രഖ്യാപനങ്ങള്‍ ഇല്ലാതെ പാക്കറ്റുകള്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കുക, റേഷന്‍ സാധനങ്ങളില്‍ അളവില്‍ കുറവു വരുത്തുക, എരുമേലി തീര്‍ത്ഥാടനപ്രദേശങ്ങളില്‍ ഭക്ഷണസാധനങ്ങളില്‍ തൂക്കക്കുറവ് വരുത്തുക, ഉല്‍പ്പന്നങ്ങള്‍ക്ക് എം.ആര്‍.പി.യില്‍ കൂടിയ വില വാങ്ങുക തുടങ്ങിയ ക്രമക്കേടുകള്‍ക്കാണ് പിഴ ഈടാക്കിയത്. ലീഗല്‍ മെട്രോളജി അസിസ്റന്റ് കണ്‍ട്രോളര്‍മാരായ ബേബി മാത്യു, വി. തങ്കപ്രസാദ്, സീനിയര്‍ ഇന്‍സ്പെക്ടര്‍ എസ്.എ. അബ്ദുല്‍ ഫൈസല്‍, ഇന്‍സ്പെക്ടര്‍ മാരായ രാജേഷ് സാം, എം. സഫിയ, കെ.കെ. ഉദയന്‍, ഇ.പി. അനില്‍ കുമാര്‍, എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. |