Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
ഉദ്യോഗസ്ഥരുടെ അനാസ്ഥ :കുടിവെളളമില്ല

കുമാരനല്ലൂര്‍: കുടിവെളളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും ഉദ്യോഗസ്ഥര്‍ നിസംഗത പാലിക്കുന്നുവെന്ന്‌ പരാതി. കുമാരനല്ലൂര്‍ പഞ്ചായത്തിലെ പല ഭാഗങ്ങളിലും വെളളം കിട്ടാക്കനിയായിട്ടു നാളുകളേറെയായി. പൈപ്പില്‍ വെളളം വരുന്നത്‌ വല്ലപ്പോഴും.അതാകട്ടെ ആവശ്യത്തിനൊട്ടു കിട്ടുകയുമില്ല. വാട്ടര്‍ അതോറിറ്റിയുടെ പമ്പിന്‌ ഫോഴ്‌സ്‌ കൂട്ടി വെളളം അടിക്കാനുളള കപ്പാസിറ്റി കുറവാണ്‌ ഇപ്പോഴുളള വെളളക്ഷാമത്തിനുകാരണമായി പഞ്ചായത്ത്‌പറയുന്നത്‌.വാട്ടര്‍ അതോററ്റി പറയുന്നത്‌ പഞ്ചായത്തില്‍ നിന്ന്‌ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ്‌. പഞ്ചായത്തും ജില്ലാ പഞ്ചായത്തും മോട്ടര്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞിരുന്നുവെങ്കിലും മോട്ടര്‍ ഇതു വരെ നല്‍കിയില്ലെന്നും വാട്ടര്‍ അതോറിറ്റി പറയുന്നു. അതുപോലെ മുന്‍പ്‌ ഇരുന്ന ഉദ്യോഗസ്ഥന്‍ കപ്പാസിറ്റിയില്‍ കൂടുതല്‍ കണക്ഷന്‍ നല്‍കിയതും വെളളക്ഷാമത്തിനു കാരണമാകുന്നു. കുമാരനെല്ലൂര്‍ പഞ്ചായത്ത്‌ പ്രമേയം പാസാക്കി വാട്ടര്‍ അതോറിറ്റിക്കു നല്‍കിയിട്ടുണ്ടെന്നും മറിച്ചുളള വാദം തെറ്റാണെന്നും പഞ്ചായത്ത്‌ പറയുന്നു.വാട്ടര്‍ അതോററ്റിയും പഞ്ചായത്തും തമ്മിലുളള ശീതസമരത്തിനിടയില്‍ വെളളംകുടിമുട്ടുന്നത്‌ പാവം ജനങ്ങളുടെതാണ്‌.പക്ഷെ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുടിവെളള വിതരണക്കാര്‌ വെളളവിതരണം മുടക്കുകയാണ്‌. വെളളത്തിന്‌ മുന്‍കൂര്‍ പണം അടച്ച ആളുകളാണ്‌ ഇപ്പോള്‍ വെളളത്തിനായി നെട്ടോട്ടമോടുന്നത്‌. മുന്‍പ്‌ ജല അദാലത്ത്‌ നടന്നപ്പോള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്‌ ഒരു ദിവസം വെളളം കിട്ടി വീണ്ടും പഴയപടി. വാട്ടര്‍ അതോറിറ്റിയിലെ വിജിലന്‍സ്‌ അന്വേഷിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com