|
| Flash News : |
|
|
|
|
|
|
| News Dated : Friday, February 05, 2010 |
|
നദികള്‍ കാര്‍ന്നു തുടങ്ങി |
| |
|
കോട്ടയം:വേനല്‍ കടുത്തതോടെ മണല്‍ മാഫിയക്കാര്‍ സജീവമായി രംഗത്തി. നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയാണ് നദികളില്‍ നിന്ന് മാഫിയക്കാര്‍ മണലൂറ്റുന്നത്. മീനച്ചിലാര്‍, മുവാറ്റുപുഴയാര്‍ തുടങ്ങി എല്ലാ
നദീകളിലും മണലെടുപ്പ് വ്യാപകമാണ്. മണലെടുപ്പുമൂലം നദികളിലെ വെളളം മലിനപ്പെടുന്നത് സമീപവാസികളെ ദുരിതത്തിലാക്കുന്നു. കൂടാതെ തീരദേശങ്ങളിലെ കിണറുകളിലെ ജല നിരപ്പ് താഴുന്നത് കുടിവെളളക്ഷാമത്തിനും കാരണമാവുന്നു.മണല്‍ക്ഷാമം മൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുവെങ്കിലും വേനല്‍ തുടങ്ങിയതോടെ നിര്‍മാണപ്രവര്‍ത്തനങ്ങളും മണല്‍വാരലും ഊര്‍ജിതമായി. പോലീസിനെപ്പോലും അക്രമിക്കുന്ന മാഫിയക്കാരെക്കുറിച്ച് പരാതിപ്പെടാന്‍ പോലും നാട്ടുകാര്‍ക്ക് പേടിയാണ്. മണലിന് നല്ല വിലയായതിനാല്‍ ചെറിയ തോടുകളില്‍ നിന്നുപോലും ധാരാളം മണല്‍ ഊറ്റുന്നുണ്ട്.
റവന്യൂ, പോലീസ്, വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മണല്‍മാഫിയക്കാരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |