|
| Flash News : |
|
|
|
|
|
|
| News Dated : Friday, February 05, 2010 |
|
വ്യാപരികള്‍ക്ക് കുടികിടപ്പവകാശം നല്‍കണം: ടി നസറുദ്ദിന്‍ |
| |
|

കോട്ടയം മര്‍ച്ചന്റസ് അസ്സോസിയേഷന്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വ്യാപരവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദിന്‍ ഉദ്‌ഘാടനം ചെയ്യുന്നു. വി എന്‍ വാസവന്‍ എം എല്‍ എ, സമിപം.
കോട്ടയം:കോട്ടയം പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപരികള്‍ക്ക് കുടികിടപ്പ് അവകാശം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്ന് വ്യാപാരവ്യവസായ ഏകോപനസമിതി സംസ്ഥാനപ്രസിഡന്റ് ടി.നസറുദ്ധിന്‍ പറഞ്ഞു. പതിറ്റാണ്ടുകളായി വ്യാപരം നടത്തുന്ന വ്യാപരികളുടെമേല്‍ കുതിരകയറുന്ന സര്‍ക്കാരിന്റെയും, ഉദ്ദ്യോഗസ്ഥരുടെയും നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ വ്യാപരവ്യവസായ ഏകോപനസമിതി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മര്‍ച്ചന്റസ് അസ്സോസിയേഷന്‍ സുവര്‍ണ്ണജൂബിലി ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു ടി.നസറുദ്ദിന്‍. മൂന്നാറില്‍ കൈയ്യേറിതാമസിക്കുന്നവര്‍ക്ക് പട്ടയവിതരണം നടത്താന്‍ ഒരുങ്ങുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ വര്‍ഷങ്ങളായി കോട്ടയം മാര്‍ക്കറ്റില്‍ വ്യാപരം നടത്തുന്നവര്‍ക്ക് കുടികിടപ്പ് അവകാശം നല്‍കാന്‍ തയ്യറവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം മാര്‍ക്കറ്റിലെ വ്യാപരികളെ ഒഴിപ്പിച്ചുകൊണ്ടുള്ള നഗരവികസനത്തെ എതിര്‍ക്കണമെന്നും ,കച്ചവടക്കാരുടെ മേല്‍ കുതിരകയറുന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ ശക്തമായ പ്രതിഷേധസമരങ്ങളിലൂടെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപരികളെ ഉപദ്രവിക്കുന്ന നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയാത്തപക്ഷം വ്യാപരികള്‍ സര്‍ക്കാരിന് നല്‍കേണ്ട നികുതിനല്‍കാതെ പ്രതിഷേധസമരങ്ങള്‍ നടത്തുമെന്നും നസറുദ്ദിന്‍ പറഞ്ഞു.വ്യാപരികള്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമനിധി സര്‍ക്കാരിന്റ ഔദാര്യമല്ലെന്നും, വ്യാപരികളുടെ കൈയ്യില്‍നിന്നും സര്‍ക്കാര്‍ പിരിക്കുന്നതിനുള്ള പ്രത്യുപകാരമെന്നും നസറുദ്ദിന്‍ കൂട്ടിച്ചേര്‍ത്തു.മര്‍ച്ചന്റസ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് റ്റി ഡി ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം വി എന്‍ വാസവന്‍ എം എല്‍ എ നിര്‍വഹിച്ചു.നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബിന്ദു സന്തോഷ്‌് കുമാര്‍,കേരള വ്യാപര ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്‌സ് എം ചാക്കോ, എന്‍ രാധക്യഷ്‌ണന്‍ നായര്‍,എം കെ തോമസ്‌കുട്ടി,വി എന്‍ എസ് പിള്ള, എസ്.ഗോപകുമാര്‍, എ കെ എന്‍ പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |