|
| Flash News : |
|
|
|
|
|
|
| News Dated : Friday, February 05, 2010 |
|
സ്ത്രീശാക്തീകരണം രാജ്യപുരോഗതിയിലേക്ക് ... |
| |
|
കോട്ടയം: സ്ത്രീശാക്തീകരണവും സ്ത്രീകളുടെ എല്ലാ മേഖലകളിലെയും പങ്കാളിത്തവും രാജ്യപുരോഗതിയിലേക്കു നയിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. രമേശന്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച, ത്രിതലപഞ്ചായത്തുകളിലെ വനിതാ ജനപ്രതിനിധികളുടെ ജില്ലാതല സംഗമം കോട്ടയം എം.റ്റി. സെമിനാരി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.നമ്മുടെ സംസ്ഥാനത്ത് സ്ത്രീശാക്തീകരണം മെച്ചപ്പെട്ട നിലയിലാണ്. സ്ത്രീകള്‍ ഇന്ന് ഏതു ചുമതലയും ഏറ്റെടുക്കാന്‍ പ്രാപ്തരാണ് എന്നു തെളിയിച്ചിട്ടുണ്ട്. പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം നല്‍കുന്നതിനെപ്പറ്റി ഗൌരവമായി ആലോചിക്കണ മെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവനിതാജനപ്രതിനിധികളുടെ അവകാശപത്രിക അവതരണം’, വനിതാജനപ്രതിനിധി കളും സ്ത്രീശാക്തീകരണവും അടുത്ത ചുവടുവയ്പുകള്‍’ എന്നീ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്തു.കാഞ്ഞിരപ്പളളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി അധ്യക്ഷയാ യിരുന്നു. ജില്ലയിലെ ത്രിതലപഞ്ചായത്തുകളിലെ വനിതാജനപ്രതിനിധികള്‍, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ എം.സി. തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |