Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
പോളിയോ നിര്‍മ്മാര്‍ജ്ജനം: രണ്ടാംഘട്ടം ഉദ്ഘാടനം ഏഴിന്

കോട്ടയം: ദേശീയ പോളിയോ നിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനപരിപാടിയുടെ ഭാഗമായ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ രണ്ടാം ഘട്ടം ജില്ലയില്‍ ഫെബ്രുവരി ഏഴിന് നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി ഏഴിന് രാവിലെ എട്ടിന് ജില്ലാ ആശുപത്രി യില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. വത്സലകുമാരി നിര്‍വ്വഹിക്കും. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. വിജയകുമാരി, ഡി.പി.എം. ഡോ. സി.ആര്‍. മോഹന്‍ ദാസ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. എ. രഘു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ദേവ്, ആര്‍.എം.ഒ. തുടങ്ങിയവര്‍ പങ്കെടുക്കും.ജില്ലയില്‍ അഞ്ചു വയസ്സിനു താഴെ പ്രായമുളള 1,60,696 കുട്ടികള്‍ക്ക് 1,286 ബൂത്തുകളി ലായി 2,572 വാളന്റിയര്‍മാര്‍ 129 സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ പോളിയോ തുളളി മരുന്നു വിതരണം ചെയ്യും. ആരോഗ്യകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, സ്വകാര്യ ആശുപത്രി കള്‍, ബസ് സ്റാന്റുകള്‍, റെയില്‍വേ സ്റേഷനുകള്‍, ബോട്ടുജെട്ടികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ കൂടാതെ സഞ്ചരിക്കുന്ന ബൂത്തുകളും ട്രാന്‍സിസ്റ് ബൂത്തുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.അഞ്ചു വയസ്സിനു താഴെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും ഓരോ ഡോസ് പോളിയോ തുളളിമരുന്ന് നല്‍കി പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മിനി ആന്റണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. വത്സലകുമാരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com