|
കോട്ടയം: കര്‍മ്മരംഗത്തുള്ള പ്രതിബദ്ധത വളര്‍ത്തുവാന്‍ അവാര്‍ഡുകള്‍ക്ക് കഴിയുമെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാലവൈസ് ചാന്‍സലര്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ അഭിപ്രായപ്പെട്ടു.സര്‍വ്വകലാശാല അസംബ്ലി ഹാളില്‍ മികച്ച സേവനത്തിനുള്ള പി. ശേരന്‍ നായര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് വിതരണം ചെയ്തുകൊണ്ടുള്ള ചടങ്ങില്‍ മ്യു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പരീക്ഷാ വിഭാഗം സെക്ഷന്‍ ഓഫീസര്‍ വി.എന്‍. മോഹനകുമാര്‍, അക്കാദമിക വിഭാഗത്തില്‍ അസിസ്റ്റന്റായ ഹാര്‍മിള ബീഗം എന്നിവരാണ്2009 ലെ ശേരന്‍ നായര്‍ അവാര്‍ഡ് ജേതാക്കള്‍.സര്‍വ്വകലാശാല ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നതവിജയം നേടുന്നവര്‍ക്കായുള്ള എ.റ്റി. ദേവസ്യ എന്‍ഡോവ്മെന്റ് അവാര്‍ഡിന് റ്റി. ആര്യലക്ഷ്മി, പി. വിദ്യ എന്നിവര്‍ എസ്.എസ്.എല്‍.സി വിഭാഗത്തിലും ലിസ് കെ. ടോം, ലക്ഷ്മി ആര്‍ വാര്യര്‍ എന്നിവര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും അര്‍ഹരായി.എം.എ ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്കിനര്‍ഹരായവര്‍ക്കുള്ള പ്രൊഫ. പി.സി. മേനോന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് പ്രിയ ദാമോദരന്‍ (എന്‍.എസ്.എസ് ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി) സ്മ്യതി ശ്രീകുമാര്‍ (എന്‍.എസ്.എസ് ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി), അപര്‍ണ എസ് ( യു.സി. കോളേജ്, ആലുവ), ദീപാ ജോയി(യു.സി. കോളേജ്,ആലുവ), ജാന്‍സി ഐസക് (മഹാരാജാസ്, എറണാകുളം), അന്‍സു ആര്‍ (കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട), ഹിമ ജോര്‍ജ് (യു.സി. കോളേജ്,ആലുവ) എന്നിവര്‍ക്കും സമ്മാനിച്ചു.പ്രോ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വറുഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍രജിസ്ട്രാര്‍ പ്രൊഫ. എം.ആര്‍. ഉണ്ണി, സെനറ്റംഗം കെ. ഷെറഫുദ്ദീന്‍, സംഘടനാ പ്രതിനിധികളായഎം.ജി. ശരത് ചന്ദ്രന്‍, ആര്‍. രാജീവ്, ജി. പ്രകാശ്,പി.എസ്. സതീഷ് ബാബു, വി.എന്‍. മോഹനകുമാര്‍, ഹാര്‍മിള ബീഗം, ജോയിന്റ് രജിസ്ട്രാര്‍ വത്സമ്മ കരുണാകരന്‍എന്നിവര്‍സംസാരിച്ചു |