|
| Flash News : |
|
|
|
|
|
|
| News Dated : Saturday, February 06, 2010 |
|
മാര്‍ബസേലിയോസ് പബ്ലിക്ക്‌സ്‌കൂള്‍ ഉദ്‌ഘാടനം |
| |
കോട്ടയം:മാര്‍ ബസേലിയോസ് പബ്ലിക്ക് സ്‌കൂളിന്റെ പുതിയ ബില്‍ഡിംഗ് കോംപ്‌ളക്‌സിന്റെയും, ലബോറട്ടറിയുടെയും, വെബ്‌സൈറ്റിന്റെയും, സ്‌പോര്‍ട്ടസ് കോംപ്ലക്‌സിന്റെയും ഉദ്‌ഘാടനം ഒന്‍പതിന് നടക്കുമെന്ന് അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ.കെ പി ജോയ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന സമ്മേളനം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും .എം ജി സര്‍വ്വകലാശാല മുന്‍ വൈസ്‌ചാന്‍സിലര്‍ ഡോ.സിറിയക് തോമസ് അദ്ധ്യക്ഷത വഹിക്കും.പൗരസ്‌ത്യ കാതോലിക്ക മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പുതിയ കെട്ടിടസമുച്ചയം ആശിര്‍വദിക്കും. കേന്ദ്രമന്ത്രി കെ വി തോമസ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യപ്രഭാഷണം നടത്തും. ലബോറട്ടറി കോംപ്ലക്‌സിന്റ ഉദ്‌ഘാടനം മാത്യൂസ് മാര്‍ സേവേറിയോസും, ലൈബ്രറിയുടെ ഉദ്‌ഘാടനം വി എന്‍ വാസവന്‍ എം എല്‍ എയും, വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ഫാ.ഡോ.ജോണ്‍സ് എബ്രാഹവും, സ്‌പോട്‌സ് കോംപ്‌ളക്‌സിന്റെ ഉദ്‌ഘാടനം കളക്‌ടര്‍ മിനി ആന്റണിയും നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ പ്രെഫ.ജി ജോണ്‍,എ കെ ജോസഫ് എന്നിവരും പങ്കെടുത്തു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |