|
| Flash News : |
|
|
|
|
|
|
| News Dated : Saturday, February 06, 2010 |
|
നാണം കെട്ട രാഷ്‌ട്രിയമാണ് എല്‍ ഡി എഫിന്റെതെന്ന് കെ എം മാണി |
| |
|
കോട്ടയം:സി.പി.ഐ എം സംസ്ഥാനത്ത് ഒട്ടാകെ കൈയ്യേറ്റം വ്യാപകമാക്കാനാണ് ശ്രമിക്കുന്നതെന്ന് കേരളകോണ്‍ഗ്രസ് എംനേതാവ് കെ എം മാണി എം എല്‍ എ ആരോപിച്ചു. പാര്‍ട്ടിയുടെ ബഹുജനസംഘടനകളും, നേതാക്കളും കൈയ്യേറ്റത്തെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിക്കുകയാണ്. ഇതിന് പ്രത്യക്ഷ ഉദാഹരണമാണ് മൂന്നാര്‍ കൈയ്യേറ്റം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എല്‍ ഡി എഫ് ചേരിയില്‍ നിന്ന അകലുന്നവരെ കള്ളകേസില്‍ കുടുക്കാനും, ഭൂമികൈയ്യറ്റം തുടങ്ങിയവ തലയില്‍ കെട്ടിവെക്കാനുമാണ് ഭരണകക്ഷി ശ്രമിക്കുന്നത്. എല്‍ ഡി എഫില്‍ നിന്ന് അകന്ന വീരേന്ദ്രകുമാറിന്റെ പുത്രന്‍ ശ്രേയസ് കുമാറിനെതിരെ ഭരണകക്ഷി നടത്തുന്ന ആസുത്രിതനീക്കങ്ങള്‍ അപലപനീയമാണെന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.പരമ്പരഗതമായി ശ്രേയസ്‌കുമാറിന് ലഭിച്ച സുല്‍ത്താന്‍ ബത്തേരിയിലെ ക്യഷ്‌ണഗിരി വില്ലേജിലുള്ള ഭൂമി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ ആദിവാസികള്‍ കൈയ്യേറുന്നു.വീരേന്ദ്രകുമാറിനോട് പകതീര്‍ക്കുന്നതിനും, മൂന്നാര്‍ കൈയ്യേറ്റശ്രമത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനുമാണ് എല്‍ ഡി എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാണം കെട്ട ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എല്‍ ഡി എഫ് വിട്ട് അകലുന്നവരെ തെരഞ്ഞ് പിടിച്ചുള്ള രാഷ്‌ട്രിയപകപോക്കുന്ന നയത്തിനെതിരെ കേരളകോണ്‍ഗ്രസ ്‌എം ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |