Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
എന്തിനായിരുന്നു ശശി ഈ കടും കൈ
അരുണ്‍ദേവ്‌

കോട്ടയം:കവിതകളിലുടെ സാമുഹ്യപരിഷ്‌കാരം  നടത്താന്‍ ശ്രമിച്ച ജി ശശിയുടെ ആത്മഹത്യ എന്തിനായിരുന്നു എന്ന്‌ മാത്രം ആര്‍ക്കും വ്യക്തമല്ലാ. ശശിയുടെ വേര്‍പാട്‌ സാഹിത്യരംഗത്ത്‌ വന്‍നഷ്‌ടമാണ്‌ ഉണ്ടാക്കിയതെന്നും സാഹിത്യപ്രേമികള്‍ അഭിപ്രായപ്പെടുന്നു.ശശി നിന്റ ആത്മഹത്യ എന്തിനായിരുന്നു എന്ന്‌ ചോദിക്കുന്നവരും വിരളമല്ലാ.ജി.ശശിയുടെ ബലിക്കാക്ക എന്നകവിതയിലെ ഏതാനം വരികള്‍ താഴെ ചേര്‍ക്കുന്നു.
ആദ്യത്തെ വിഷവ്യക്ഷത്തിന്റെകനിയാണ്‌
അതുപദേശിക്കുന്നവന്‍ ലൂസിഫറാണ്‌
കവിത കലാപതിതിന്റെ ഭാഷയല്ല
കലാപം കവിതയാണ്‌.....എന്നിങ്ങനെ എഴുതിയാണ്‌ ജി.ശശി ദളിത്‌ സാഹിത്യത്തെ മാനവരാശിക്ക്‌ മുമ്പില്‍ എത്തിച്ചത്‌.ദളിത്‌ സമുഹം അനുഭവിക്കുന്ന ആത്മനൊമ്പരങ്ങള്‍ കവിതയില്‍ എത്തിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. 1959 ഡിസംബര്‍ 15 ന്‌ കോട്ടയം ജില്‍യില്‍ മധുരവേലിയില്‍ ഗോപാലന്റെയും കുട്ടിപ്പെണ്ണിന്റെയും നാലമത്തെ പുത്രനാണ്‌ ജി.ശശി. പ്രിഡിഗ്രിയോടെ പഠനം ഏതാണ്ട്‌ നിലച്ചു.ചെറുപ്പം മുതലെ എഴുത്തില്‍ കമ്പമുള്ള ശശി പിന്നിട്‌ സ്‌കുള്‍ കോളേജ്‌ മാഗസീനുകളില്‍ തന്റെ സ്യഷ്‌ടിവൈഭവം തെളിയിച്ചു. തുടര്‍ന്ന്‌ സീഡിയന്‍ മാസിക, ഡൈനാമിക്ക്‌ ആക്ഷന്‍, സമതാളം സാംസ്‌കാരിക മാസിക, അഥസ്ഥിത നവോഥാന ബുള്ളറ്റിന്‍, സമകാലിന കവിത, പട്ടിക ജാതി വികസന വകുപ്പ്‌ ബുള്ളറ്റിന്‍, യുക്തിരേഖ,മനേരാജ്യം എന്നിവയില്‍ എഴുതിയിട്ടുണ്ട്‌. നാടകം നോവല്‍, തിരക്കഥ, എന്നിവയും ജി.ശശി എഴുതിയിട്ടുണ്ട്‌. നവജനാധിപത്യ പ്രസ്ഥാനങ്ങളുടെയും, ദളിത്‌ പ്രസ്ഥാനങ്ങളുടെയും സഹയാത്രികനായിരുന്ന ജി.ശശി കേരളത്തിലെ ദളിത്‌ സാഹിത്യത്തിന്റെ രാഷ്‌ട്രിയ സൗന്ദ്യര്യ അന്വോഷണങ്ങളില്‍ സര്‍ഗ്ഗാത്മകവും മാത്യകപരവുമായ രചനകളാണ്‌ നടത്തിയത്‌. പക്ഷെ എന്നിരുന്നാലും ഗോപലന്റെയും, കുഞ്ഞിപ്പെണ്ണിന്റെയും മകന്‍ 1985 ഡിസംബര്‍ 15 ന്‌ എന്തിന്‌ ആത്മഹത്യചെയ്‌തുഎന്നത്‌ ഉത്തരം കിട്ടാത്ത ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. തന്റെ സര്‍ഗ്ഗത്മകതകൊണ്ട്‌ ദളിത്‌ സമുഹത്തെ ഉയര്‍ത്താന്‍ ശ്രമിച്ച ജി ശശിയുടെ അനുസ്‌മരണാര്‍ത്ഥം ദളിത്‌ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ്‌ കള്‍ച്ചറല്‍ ഇനിഷേറ്റിവിന്റെ ആഭിമുഖ്യത്തില്‍ ജി ശശി സ്‌മാരക ചെയര്‍ ഉദ്‌ഘാടനവും ,പ്രഭാഷണവും നടന്നു.ഡോ. വി സി ഫാരിസ്‌ ചെയര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. സണ്ണി എം കപിക്കാട്‌, എം ശ്രിനിവാസന്‍, എസ്‌ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com