|
| Flash News : |
|
|
|
|
|
|
| News Dated : Saturday, February 06, 2010 |
|
മത്സ്യകര്‍ഷക വികസന ഏജന്‍സി നവീകരണജോലി ആരംഭിച്ചു |
| |
|
കോട്ടയം: മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ കോട്ടയം ജില്ലാതല കാര്യാലയത്തില്‍ നവീകരണജോലികള്‍ ആരംഭിച്ചു. ഏജന്‍സി കാര്യാലയത്തിനോടനുബന്ധിച്ചുളള കുളങ്ങള്‍ നവീകരിക്കുന്നതിനും പുതിയ കോണ്‍ക്രീറ്റ് കുളങ്ങള്‍ നിര്‍മ്മിക്കുന്നതിനും രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്ന് 50,00,000 രൂപ വിനിയോഗിച്ചാണ് നവീകരണം. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുളളത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കരാര്‍ ഉറപ്പിക്കുകയും മതിപ്പു ചെലവുതുക അംഗീകരിച്ച് പ്രാരംഭജോലികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്. ഗീതാദേവി അമ്മ, അസി. ഡയറക്ടര്‍ എ. രമാദേവി എന്നിവര്‍ അറിയിച്ചു.ഈ സാമ്പത്തികവര്‍ഷം 50,000 കരിമീന്‍ കുഞ്ഞുങ്ങളെയും 50,000 നാടന്‍ മത്സ്യ ക്കുഞ്ഞുങ്ങളെയും നിരവധി അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെയും ഫാമില്‍ ഉല്‍പ്പാദിപ്പിച്ച് വിപ ണനം നടത്തിയതായും അവര്‍ പറഞ്ഞു. അതേസമയം ഫാമില്‍ മത്സ്യകൃഷി നടക്കു ന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മത്സ്യകൃഷി വികസന പ്രവര്‍ത്തനത്തിന് ലഭിക്കുന്ന ഫണ്ടില്‍ നിന്ന് ഏജന്‍സിയുടെയും ഫാമിന്റെയും പ്രവര്‍ത്തനം ഒരേസമയം സംരക്ഷിച്ചുകൊണ്ടു പോകുകയാണെന്നും അവര്‍ അറിയിച്ചു. ഏജന്‍സിക്കു പ്രവര്‍ത്തിക്കാന്‍ ബഹുനിലക്കെട്ടിടങ്ങളും ഉയര്‍ന്ന വാടകയും എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്. ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ 1,200 ച. അടി മാത്രമുളള മുറിയിലാണ് ജില്ലാ ഫിഷറീസ് ഓഫീസും എഫ്.എഫ്.ഡി.എ.യും പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് ഓഫീസിനും കൂടിയുളള വാര്‍ഷികവാടക 50,000 രൂപയില്‍ താഴെയുമാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ എക്സി. ഡയറക്ടറു മായ സമിതിയാണ് ഏജന്‍സി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലാ ഫിഷറീസ് ഓഫീസറാണ് വികസന ഏജന്‍സിയുടെ ചീഫ് എക്സിക്യൂട്ടീവ്. മത്സ്യകേരളം പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനലക്ഷ്യമായിരുന്ന 500 ഹെക്ടറിലേറെ കൈവരിക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞു.നാട്ടകം പഞ്ചായത്തില്‍ പളളത്ത് ഫിഷറീസ് വകുപ്പുവക സ്ഥലത്തെ കുളങ്ങള്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ വികസിപ്പിച്ച് മോഡല്‍ ഫിഷ് ഫാമാക്കി പ്രവര്‍ത്തിപ്പി ക്കുന്നുണ്ട്. കരിമീന്‍, വരാല്‍, കാരി, മുഷി തുടങ്ങിയവയുടെ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് ഇവിടെ നിന്ന് വിതരണം ചെയ്യുന്നുമുണ്ട്. ഇവിടെ പ്രത്യേകം പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യകൃഷി, മത്സ്യവിത്തുല്‍പ്പാദനം, രോഗപ്രതിവിധി എന്നി വയിലാണ് പരിശീലനം. മത്സ്യത്തൊഴിലാളികള്‍ക്കും ജില്ലയിലെ ബന്ധപ്പെട്ടവര്‍ക്കും ഈ ഓഫീസില്‍ നിന്ന് സാങ്കേതിക ഉപദേശവും സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. ശുദ്ധജല മത്സ്യകൃഷി, ചെമ്മീന്‍ കൃഷി എന്നിവ മുഖ്യമായും കുമരകം, വൈക്കം, തലയാഴം, കടുത്തുരുത്തി, അയ്മനം, ആര്‍പ്പൂക്കര, നീണ്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നും ജില്ലാ കലക്ടറുടെ നേരിട്ടുളള നിയന്ത്രണത്തില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |