|
| Flash News : |
|
|
|
|
|
|
| News Dated : Sunday, February 07, 2010 |
|
കമ്മ്യൂണിസം ക്ഷയിച്ചെങ്കില്‍ കുറ്റക്കാര്‍ പാര്‍ട്ടിതന്നെ: ബിനോയ് വിശ്വം |
| |
|

മന്ത്രി ബിനോയ് വിശ്വം അനുലസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുന്നു
കോട്ടയം: കമ്മ്യൂണിസിറ്റ് പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തനം കുറഞ്ഞെങ്കില്‍ കുറ്റക്കാര്‍ പാര്‍ട്ടിയും,പാര്‍ട്ടിയുടെ സംഘടനശേഷിയിലുണ്ടായ പ്രശ്‌നങ്ങളുമായിരിക്കാമെന്ന് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. സോവിയേറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ നിന്ന് പാര്‍ട്ടി പാഠം ഉള്‍ക്കൊണ്ട് സംഘടന പൂര്‍വ്വാധികം ശക്തിയോടെ വരാനാണ് പാര്‍ട്ടി ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കോട്ടയത്ത് സി പി ഐ സംഘടിപ്പിച്ച അഡ്വ. കുമരകം ശങ്കുണ്ണി മേനോന്റെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു ബനോയ് വിശ്വം. ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് ഇന്‍ഡ്യയെ ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ സഹായിച്ചത് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇന്‍ഡ്യന്‍ ഭരണവ്യവസ്ഥയില്‍ സ്വാധിനിച്ചത് കൊണ്ടാണ്. കോട്ടയം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക് കുമരകം ശങ്‌ഖുണ്ണി മേനോന്‍ നിസ്വാര്‍ത്ഥമായ സേവനമാണ് നല്‍കിയതെന്ന് അദ്ദേഹം അനുസ്‌മരിച്ചു.അഡ്വ. വി.ബി ബിനു അദ്ധ്യക്ഷനായിരുന്നു.എന്‍. കെ സാനുജന്‍, പികെ ക്യഷ്‌ണന്‍, സി.കെ ശശിധരന്‍, അഡ്വ.സി.ജി സേതുലക്ഷമി,അഡ്വ.പികെ ചിത്രഭാനു,.യു എന്‍ ശ്രിനിവാസന്‍,ഡി.ജി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |