|
| Flash News : |
|
|
|
|
|
|
| News Dated : Sunday, February 07, 2010 |
|
സര്‍ക്കാര്‍ നിഷ്‌ക്രിയം : ഉമ്മന്‍ ചാണ്ടി |
| |
കെ പി സി സി വികലാംഗസമിതി കോട്ടയം ജില്ലാപ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി എം എല്‍ എ ഉദ്‌ഘാടനം ചെയ്യുന്നു
കോട്ടയം: വികലാംഗ സമുഹത്തോട് സംസ്ഥാന സര്‍ക്കാര്‍ അവഗണനയാണ് പുലര്‍ത്തുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ വികലാംഗകോര്‍പ്പരേഷന്‍ ഏതാനം പേരുടെ താല്‍പര്യം സംരക്ഷിക്കുന്ന ഒരു സംഘടനയായി മാത്രം ഒതുങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വികലാംഗര്‍ക്കായി ഏര്‍പ്പെടുത്തിയ ക്ഷേമ നിധികളില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നു. കോട്ടയത്ത് കെ.പി.സി.സി വികലാംഗസമിതി കോട്ടയം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. വികലാംഗരോട് വാക്കുകളിലൂടെ മാത്രമാണ് സര്‍ക്കാര്‍ സഹതാപം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും അദ്ദേഹം പറഞ്ഞു.കോട്ടയം ഡി.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഡി.സി.സി പ്രസിഡന്റ് കെ.സി ജോസഫ് എം എല്‍ എ അദ്ധ്യക്ഷനായിരുന്നു.സമിതി സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍ കുമാര്‍ മുഖ്യപ്രഭാഷമം നടത്തി.അഡ്വ.ടോമി കല്ലാനി,നാട്ടകം സുരേഷ്, മത്തായി തോമസ്,സുനില്‍ കുടശ്ശനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
|
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |