|
| Flash News : |
|
|
|
|
|
|
| News Dated : Monday, February 08, 2010 |
|
എം ഡി സെമിനാരി നാടിനു മാതൃക:കെ രാധാകൃഷ്‌ണന്‍ |
| |
|

കോട്ടയം:പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സന്മനസുകാണിച്ച എം ഡി സെമിനാരിസ്‌കൂളിലെ കുട്ടികള്‍ മറ്റ് കുട്ടികള്‍ക്ക് മാതൃകയാണെന്ന് സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന്‍. കോട്ടയത്ത് എം ഡി സെമിനാരി സ്‌കൂള്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ഡി സെമിനാരി സ്‌കൂള്‍ സമൂഹത്തിനു നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്നും, വിദ്യാഭ്യാസ രംഗത്ത് ഇതു പോലെ മൂല്യബോധമുളള സാമൂഹികബോധമുളള കുട്ടികളെ വാര്‍ത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ കടമയാണെന്നും സ്‌പീക്കര്‍ പറഞ്ഞു.
സമ്മേളനത്തില്‍ വി എന്‍ വാസവന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമേനി അനുഗ്രഹപ്രഭാഷണവും, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് രണ്ടാമന്‍ തിരുമേനിയുടെ ഫോട്ടോ അനാച്ഛാദനവും നിര്‍വ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കെ അനില്‍കുമാര്‍,വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടര്‍ കോരുള ജോസഫ്,കൗണ്‍സിലര്‍ എസ് ഗോപകുമാര്‍,വിദ്യാഭ്യാസ ഓഫീസര്‍ സി പി ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |