|
| Flash News : |
|
|
|
|
|
|
| News Dated : Monday, February 08, 2010 |
|
നിക്ഷേപ സംരക്ഷണ ബോധവത്‌കരണ സെമിനാര്‍ |
| |
|
കോട്ടയം: കേന്ദ്ര കമ്പനികാര്യ മന്ത്രാലയവും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കോട്ടയം ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന നിക്ഷേപ സംരക്ഷണ ബോധവത്‌കരണ സെമിനാര്‍ ഹോട്ടല്‍ ഐഡാ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ബ്രാഞ്ച് ചെയര്‍മാന്‍ പി.സുധാകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10ന് നടക്കുന്ന സെമിനാര്‍ രാമപുരം അഗസ്‌തിനോസ് കോളജ് പ്രിന്‍സിപ്പല്‍ വി.ജെ.ജോസഫ് ഉദ്‌ഘാടനം ചെയ്യും. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ബ്രാഞ്ച് ചെയര്‍മന്‍ പി.സുധാകര്‍ അധ്യക്ഷതവഹിക്കും. ദേനാബാങ്ക് ഡയറക്‌ടര്‍ എ.ഗോപാലകൃഷ്‌ണന്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രമേഷ് പൊതുവാള്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. നിക്ഷേപസുരക്ഷയ്‌ക്കായി കേന്ദ്ര കമ്പനി കാര്യമന്ത്രാലയം സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും കോര്‍പ്പറേറ്റ് മേഖലയിലും മൂലധിന വിപണിയിലും ഉണ്ടാകുന്ന വികസനങ്ങളെക്കുറിച്ചും നിക്ഷേപകര്‍ക്ക് ബോധവത്‌കരണം നല്‍കുകയെന്നതാണ് സെമിനാറിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |