|

പൊരി വെയിലില്‍ ഇത്തിരി തണല്‍, പോസ്റ്റ് ഓഫിസ് പടിക്കലിലെ ധര്‍ണ്ണയിലെ ഒരു ദ്യശ്യം. ഫോട്ടോ സുജ ആനിക്കാട്.
കോട്ടയം: പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശകള്‍ തള്ളിക്കളയുക, പട്ടികവിഭാഗ സംവരണം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സാംബവര്‍ സൊസൈറ്റി ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കെഎസ്‌എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആലങ്ങാട് തങ്കപ്പന്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എ.ജെ.രമേഷ് അധ്യക്ഷതവഹിച്ചു. സി.എസ്.രമേഷ്, സുരേഷ് മൈലാടുംപാറ, വി.ഐ.ജോഷി, പി.കെ.സുകുമാരന്‍, കെ.രാജപ്പന്‍, അനിതാ രവീന്ദ്രനാഥ്, കെ.സോമരാജ്, തങ്കപ്പന്‍ വാവരുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.
|