|
| Flash News : |
|
|
|
|
|
|
| News Dated : Monday, February 08, 2010 |
|
മനസിനുമുണ്ട് സൗന്ദര്യം |
| |
|
-fs.jpg)
തിരക്കിനിടയില്‍...സോളി തന്റെ ബ്യൂട്ടി പാര്‍ലറില്‍ ജോലിത്തിരക്കിനിടയില്‍ ഫോട്ടോ സുജ ആനിക്കാട്
കുമാരനല്ലൂര്‍: ഫെയര്‍ ആന്‍ഡ് ഗ്ലോ ബ്യൂട്ടി പാര്‍ലര്‍ ഉടമ സോളി തിരക്കിലാണ്. വിദൂരങ്ങളില്‍നിന്നുപോലും സൗന്ദര്യം പരീക്ഷിക്കുന്നതിന് ധാരാളം സ്‌ത്രീകള്‍ സോളിയുടെ പാര്‍ലറില്‍ എത്തുന്നു. ബ്യൂട്ടി തെറാപ്പിയില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഐടിഐ ഡിപ്ലോമയുള്ള സോളി ഷഹനാസിന്റെയും ഡിപ്ലോമ നേടിയിട്ടുണ്ട്. സൗന്ദര്യപരിപാലനത്തിന് ആധുനിക രീതികളാണ് ഇവരുടേത്. സൗമ്യമായ പെരുമാറ്റവും ആകര്‍ഷകമായ വ്യക്തിത്വവും പ്രൗഢമായ ഇടപെടലും സോളിയെ മറ്റുള്ളവരില്‍നിന്നും വേറിട്ട് നിര്‍ത്തുന്നു.കുമാരനല്ലൂര്‍ ശ്രീവത്സത്തിലെ സൂരജാണ് ഭര്‍ത്താവ്. പ്രണവ് സൂര്യയും അമൃത സൂര്യയുമാണ് മക്കള്‍. ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഗോപിയും വത്സമ്മയുമാണ് സോളിയെ ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയതും ആവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും നല്‍കിയതും.രണ്ടരവയസില്‍ ഇരുകാലുകളുടെയും ചലനശേഷി നഷ്‌ടപ്പെട്ട് വീല്‍ചെയറിനെ ആശ്രയിച്ച സൂരജിനെ സര്‍വാത്മനാ പരിചരിക്കുന്നതിന് 18-ാം വയസിലാണ് സോളി ശ്രീവത്സത്തിലേക്ക് വലതുപാദം ഊന്നിയത്. മുണ്ടക്കയത്തിനടുത്ത ഉള്‍നാടന്‍ ഗ്രാമീണ കന്യക പിന്നീട് കര്‍മോത്സകതയും ധര്‍മിഷ്‌ടയുമായ ഭാര്യയും അമ്മയും മരുമകളും എല്ലാമാവുകയായിരുന്നു. സൂരജ് തനിക്കുവേണ്ട എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് സോളി പറയുന്നു. മാതാ അമൃതാനന്ദമയിയുടെ ഭക്തരാണ് ഈ കുടുംബം. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |