|
| Flash News : |
|
|
|
|
|
|
| News Dated : Monday, February 08, 2010 |
|
സങ്കേതികവിദ്യാഭ്യാസം നാട്ടിന്‍പുറങ്ങളില്‍ അനിവാര്യം |
| |
|
കടുത്തുരുത്തി:സാങ്കേതിക വിദ്യാഭ്യാസരംഗങ്ങളില്‍ കേരളം ബഹുദൂരം മുന്നേറാനുണ്ടെന്ന് മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. കടുത്തുരുത്തിയില്‍ പുതിയ പോളിടെക്കനിക്ക് സമുച്ചയം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പി.ജെ.ജോസഫ്. സാങ്കേതിക വിദ്യാഭ്യാസം നാട്ടിന്‍പുറങ്ങളിലെ പോളിടെക്കനിക്കുകളില്‍ എത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.ഇതിനായി സര്‍ക്കാര്‍ എല്ലാവിധത്തിലും ശ്രമിക്കുന്നുണ്ട്. ടെക്കനിക്കല്‍ ഫീല്‍ഡിലെ അവസരങ്ങള്‍ മുതലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.കടുത്തുരുത്തി നിയോജകമണ്‌ഡലത്തിലെ ജനകീയ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പി.ജെ ജോസഫ് അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റ് പോളിടെക്കനിക്ക് കോളേജിന്റെ മെയിന്‍ ബ്ലോക്ക് നിര്‍മ്മാണത്തിന് ഏഴുകോടിയാണ് വകയിരുത്തിയതെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു.ജോസ് കെ മാണി എം പി മുഖ്യപ്രാഭാഷണം നടത്തി.വൈക്കം എം എല്‍ എ കെ അജിത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |