|
| Flash News : |
|
|
|
|
|
|
| News Dated : Sunday, May 09, 2010 |
|
മാണിക്ക് മുഖ്യമന്ത്രി കപ്പയം? |
| ചിന്തകന്‍ |
|
കോട്ടയം തിരുമാനിക്കും കേരളം ഇനി ആരു ഭരിക്കണമെന്ന്. കോട്ടയത്തെ രാഷ്‌ട്രയ നിലപാട് അങ്ങനെയാ!.ഇനിയുള്ള കേരള രാഷ്‌ട്രയം ചിന്തകന്‍ ചിന്തിക്കുന്നു.ഇനി അടുത്ത മുഖ്യമന്ത്രി ആര്?.കൂടുതല്‍ ചിന്തിക്കണമെന്നില്ല.സാക്ഷാല്‍ കെ.എം.മാണി തന്നെ.രാഷ്‌ട്രിയ ചിന്തകര്‍ ഒന്ന് തലപുകഞ്ഞ് ആലോചിക്ക -മാണി സാറിന് ഇനി മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞ് ഒരു ആലോചനയും വേണ്ടാ. അടുത്ത നിയമ സഭ ഇലക്ഷന് മുഖ്യമന്ത്രി ആകാന്‍ കഴിഞ്ഞില്ലെങ്കില്‍ വേണ്ടാ.ഒന്ന് ശ്രമികകുന്നതിന് വിരോധം ഇല്ലല്ലോ?.ഇന്നത്തെ നിലയില്‍ യു.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തലയോ,ഉമ്മന്‍ ചാണ്ടിയോ ആരെങ്കിലും ആയിരിക്കും മുഖ്യമന്ത്രി.രമേശ് ചെന്നിത്തല എന്ന രാഷ്‌ട്രീയ കുരുന്നിന്റെ കിഴില്‍ ഒരു സഹമന്ത്രി ആയി ഇരിക്കുക എന്നത് ചിന്തിക്കാന്‍ കഴിയില്ല മാണി സാറിന്.വെറും ഒരു മന്ത്രി ആകുക എന്നത് നാണക്കേട്.
-ചിന്തകന്‍ ചിന്തിക്കയാണേ....
ഒരു മൂന്നാം മുന്നണി അഥവ മാണിസാര്‍ പറയുന്നത് പോലേ ഒറ്റയ്‌ക്ക് മത്സരിക്കുക.
ചില ഘടകക്ഷികളും മാണിക്കൊപ്പം നില്‍ക്കാം.അപ്പോള്‍ മണി തന്നെ വലിയ കക്ഷി.
യു.ഡി.എഫിലെ വലിയ കക്ഷി കോണ്‍ഗ്രസിന് 50 സീറ്റ്,എല്‍.ഡിഎഫിലെ സി.പി.ഐ(എം)ന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വളരെ വ്യക്തതയോടെ നേടിയ നിയമസഭ സീറ്റ് 40 .യു.ഡി.എഫിലെ ഘടകക്ഷികള്‍ക്ക് അഞ്ചോ,പത്തോ സീറ്റ്.അതുപോലെ എല്‍.ഡി.എഫിലെ ഘടകക്ഷികള്‍ക്കും അഞ്ചോ,പത്തോ സീറ്റ്.(വലിയ കക്ഷിയായ മാണി യു.ഡി.എഫില്‍ ഇല്ലാതെ).മാണി ഒറ്റക്ക് മത്സരിക്കുന്നു.പത്തോ ,പന്തണ്ടോ സീറ്റ് കിട്ടുമെന്ന പ്രതിക്ഷ.മുസ്ലീം ലീഗും ഇതു തന്നെ ആവര്‍ത്തിച്ചാല്‍ പറയുകയും വേണ്ടാ.ഇവിടെ മാണി സാറിന്റെ കാര്യം തന്നെ എടുക്കാം.മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശത്രു കോണ്‍ഗ്രസ് ആയതിനാല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നുള്ളതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അജണ്ട.പാര്‍ട്ടിക്ക് വിജയ സാദ്ധ്യത ഇല്ലാത്ത സ്ഥലങ്ങളില്‍ ഒറ്റക്ക് നില്‍ക്കുന്നവരെ പിന്താങ്ങിയാലോ?.പിന്നെ ബി.ജെ.പി,മാണിയെ സഹായിച്ചാലോ കേരള രാഷ്‌ട്രിയം മറിഞ്ഞത് തന്നെ.
മാണിക്ക് മുഖ്യമന്ത്രി സ്ഥാനം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വെച്ച് നീട്ടാവുന്നതാണ്.എല്‍.ഡി.എഫിന്റെ ഘടകക്ഷികള്‍ക്കും മന്ത്രി സ്ഥാനം ലഭിക്കാം.മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്താങ്ങുന്നുവെന്ന് മാത്രം.
ഇതു കൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ള നേട്ടം പള്ളിപ്പടയുടെ പിണക്കം തീര്‍ക്കാം.വീണ്ടും ചെങ്കൊടി വെച്ച കാറുകള്‍ അരമനകളിലേക്ക് പായിക്കാം.
നോക്കണേ മാണിയുടെയും പിണറായിയുടെയും ഒരു ബുദ്ധി.
ഇത് കണ്ടായിരിക്കാം പി.ജെ. കതക് അടച്ചിരുന്നത്. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |