കോട്ടയം: അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോയി തിരുമൂലപുരത്തിന് കോട്ടയത്തെ മാധ്യമപ്രവര്‍ത്തകരുടെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച്ച നിര്യാതനായ ജോയി തിരുമൂലപുരത്തിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചുമണി മുതല്‍ ചുങ്കം വാരിശേരിയിലുളള സ്വവസതിയായ കനകാലയത്തില്‍ പൊതു ദര്‍ശനത്തിന് വച്ചു. മൃതദേഹം നാളെ രാവിലെ പതിനൊന്നിന് ജില്ലാ കലക്ട്രറ്റിനു സമീപമുളള സെന്റ് ലാസറസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. വസതിയിലേക്കു മൃതദേഹം കൊണ്ടു പോകുന്ന വഴി കോട്ടയം പ്രസ്‌ക്‌ളബിനു മുന്നില്‍ കോട്ടയത്തെ മാധ്യമസമൂഹം തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോട്ടയം പ്രസ്‌ക്‌ളബിനു വേണ്ടി പ്രസിഡന്റ് ആര്‍.രാജീവ്, സെക്രട്ടറി ജേക്കബ് കെ ഈപ്പന്‍, ട്രഷറര്‍ എസ്.സനില്‍കുമാര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി കെ.ജി മുരളീധരന്‍, ചെറുകര സണ്ണീലൂക്കോസ് പി. ഗീരീഷ,് സീനിയര്‍ ജേണലിസ്റ്റ് ഫോറത്തിനു വേണ്ടി പി.പി മുഹമ്മദ്കുട്ടി, ഗോപാലകൃഷ്ണന്‍, എന്നിവരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.എസ് ജോസഫ്, ടി.കെ രാജഗോപാല്‍ (മാതൃഭൂമി) ജി വേണുഗോപാല്‍, ഹക്കിം നട്ടാശേരി, ടി.ജെ റോയ്(മംഗളം) വി.ജയകുമാര്‍, ജയചന്ദ്രന്‍ (കേരളകൗമുദി) ടി. പി വേണു ഗോപാല്‍(മനോരമ) ബിജികുര്യന്‍( ദേശാഭിമാനി) കെ.ഡി ഹരികുമാര്‍(ജന്മഭൂമി). കെ.ജെ ജോസ്(ദീപിക), സോമി സേവ്യര്‍(വീക്ഷണം) റോബിന്‍ പി തോമസ്( എ.സി.വി), തേക്കിന്‍കാട് ജോസഫ്, കെ കെ വത്സലന്‍, തുടങ്ങിയവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഉള്‍പ്പടെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. |