|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
സംവരണവാര്‍ഡുകള്‍ക്ക് തീരുമാനമായി |
| |
|
കോട്ടയം:ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധച്ച് ജില്ലയിലെ സംവരണവാര്‍ഡുകള്‍ക്ക് തീരുമാനമായി. ഇന്നലെ (ജൂലൈ 26) കളക്ട്രേറ്റ് സമ്മേളനഹാളിലാണ് നറുക്കെടുപ്പ് നടന്നത്. രാവിലെ 10.30ന് തുടങ്ങിയ നറുക്കെടുപ്പ് വൈകിട്ട് 4.30ന് അവസാനിച്ചു.ജില്ലാ കളക്ടറുടെ പൂര്‍ണ്ണ അധിക ചുമതല വഹിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഇ.പി. രാജന്റെ നേതൃത്വത്തില്‍ നടന്ന നറുക്കെടുപ്പില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ റ്റി.കെ. ബേബി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് രാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളില്‍ 1,180 വാര്‍ഡുകളാണുളളത്. ഇതില്‍ അഞ്ചെണ്ണം പട്ടികവര്‍ഗ്ഗവനിതാസംവരണവാര്‍ഡാണ്. ഏഴ് പട്ടികവര്‍ഗ്ഗ ജനറല്‍ സംവരണവാര്‍ഡും 29 പട്ടികജാതി വനിതാ സംവരണവാര്‍ഡും 72 പട്ടികജാതി ജനറല്‍ വാര്‍ഡുമാണുളളത്. 579 വനിതാ സംവരണം (ജനറല്‍) വാര്‍ഡുകളുണ്ട്. 613 വാര്‍ഡുകളാണ് ആകെ വനിതാസംവരണമായി ലഭിക്കുക. 692 വാര്‍ഡുകളാണ് വിവിധ സംവരണത്തിനായി മാറ്റിവെച്ചിട്ടുളളത്.(സംവരണവാര്‍ഡുകളുടെ പട്ടിക ഇ-മെയില്‍ ലഭിക്കും) |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |