|
കോട്ടയം:ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തിന് അപേക്ഷിക്കാം. ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളായി യഥാക്രമം 10,001, 5,001, 3,001 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. 10 പേര്‍ക്ക് പ്രോത്സാഹനസമ്മാനമായി 500 രൂപ വീതവും സാക്ഷ്യപത്രവും ലഭിക്കും. ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ആഗസ്റ് അഞ്ചിനകം അപേക്ഷ ലഭിക്കണം. വിശദവിവരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും |