|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
പട്ടികജാതി യുവതീയുവാക്കള്‍ക്ക് പരിശീലനം |
| |
|
കോട്ടയം:ഐ.റ്റി.ഐ./ഐ.റ്റി.സി./ഡിപ്ളോമ/എന്‍ജിനീയറിംഗ് ഡിഗ്രി യോഗ്യതയുളള പട്ടികജാതിവിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിത യുവതീയുവാക്കള്‍ക്ക് ട്രെയിനിംഗ് കം എംപ്ളോയ്മെന്റ്/അപ്രന്റീസ്/അഡീഷണല്‍ അപ്രന്റീസ് പദ്ധതിയില്‍പ്പെടുത്തി പരിശീലനം നല്‍കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.ഐ.റ്റി.ഐ. കോഴ്സുകള്‍ ജയിച്ച അപേക്ഷകര്‍ ട്രെയിനിംഗ് കം എംപ്ളോയ്മെന്റ് സ്കീമിനായി എന്‍.സി.വി.റ്റി. ട്രേഡ് ടെസ്റും അഡീഷണല്‍ അപ്രന്റീസ്ഷിപ്പിനായി ഓള്‍ ഇന്‍ഡ്യാ അപ്രന്റീസ് ട്രേഡ് ടെസ്റും ജയിച്ചവരാകണം. താല്‍പ്പര്യമുളളവര്‍ വെളളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്രക്ടീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ സമ്മതപത്രവും സഹിതം അപേക്ഷിക്കണം. പ്രായം 18നും 40നും മധ്യേ. ഐ.റ്റി.ഐ., ഐ.റ്റി.സി. ജയിച്ചവര്‍ക്ക് 2,000 രൂപയും എന്‍ജിനിയറിംഗ് ഡിഗ്രിക്കാര്‍ക്ക് 3,000 രൂപയും പ്രതിമാസം സ്റൈപ്പന്റ് നല്‍കും. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |