|
കോട്ടയം:കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ലയിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി 1,500-ല്‍ അധികം തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിച്ചതായി ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ പി. ഷെര്‍ലി ജോര്‍ജ് അറിയിച്ചു. 201 പേര്‍ക്ക് പാര്‍ട്ട്ടൈം ഉള്‍പ്പെടെ സ്ഥിരം ജോലിയും 1,346 പേര്‍ക്ക് താല്‍ക്കാലികജോലിയുമാണ് ലഭിച്ചത്. കൂടാതെ കാമ്പസ് ഇന്റര്‍വ്യൂ വഴി ഹൈദരാബാദിലെ സ്വകാര്യസ്ഥാപനത്തിലേക്ക് 11 പേരെ തെരഞ്ഞെടുക്കാനും വകുപ്പ് വഴിയൊരുക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 21,534 പേര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കി.സ്വയംതൊഴില്‍ പദ്ധതികളിലേക്ക് 93 പേരെ തെരഞ്ഞെടുത്തു. 95,76,984 രൂപയുടെ വായ്പയും 20,02,973 രൂപയുടെ സബ്സിഡിയും വിതരണം ചെയ്തു. തദ്ദേശ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന ജില്ലയില്‍ 16,072 പേര്‍ തൊഴില്‍രഹിതവേതനം കൈപ്പറ്റുന്നുണ്ട്. 2,43,51,900 രൂപയാണ് ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത്. |