|
കോട്ടയം: സംസ്ഥാന വ്യാപാരി വ്യവസായി സമതി ജില്ലാ കണ്‍വന്‍ഷന്‍ ജില്ലാ രക്ഷാധികാരി കെ.പി.സുഗുണന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മിട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ആര്‍.ഫസല്‍, പി.ഐ.ഏബ്രഹാം, ജോസണ്‍ ജോസഫ്, സാനിച്ചന്‍ നടുപ്പറമ്പില്‍, പി.ആര്‍.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: ഔസേപ്പച്ചന്‍ തകിടിയേല്‍ (പ്രസിഡന്റ്), ജോസ് കുറ്രിയാനിമറ്റം, സാനിച്ചന്‍ നടുപ്പറമ്പില്‍, എം.ആര്‍.ഫസല്‍ (വൈസ് പ്രസിഡന്റ്), പി.ഐ.ഏബ്രഹാം (സെക്രട്ടറി), ഷെജി പാറയില്‍, കെ.എസ്.മണി, അശോക് കുമാര്‍ (ജോയിന്റ് സെക്രട്ടറി), ജോസണ്‍ ജോസഫ് (ട്രഷറര്‍). |