|
കോട്ടയം:റബറിന്റെ ഇറക്കുമതി ചുങ്കം എടുത്തുകളയാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ റബര്‍ബോര്‍ഡിനു മുമ്പില്‍ റബര്‍കര്‍ഷകര്‍ ധര്‍ണ നടത്തി. ഇന്‍ഫാം ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. പി.സി.സിറിയക്, ഡോ.ആന്റണി കൊഴുവനാല്‍, എം.സി.ജോര്‍ജ്, മൊയ്‌തി ഹാജി, കെ.എസ്.മാത്യു എന്നിവര്‍ പ്രസംഗിച്ചു. |