കോട്ടയം: പത്രപ്രവര്‍ത്തക ലോകത്തെ ബഹുമുഖപ്രതിഭയായിരുന്നു ജോയി തിരുമൂലപുരമെന്ന് പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ കെ. എം റോയ് അനുസ്‌മരിച്ചു. സമ്പൂര്‍ണ മാധ്യമ പ്രവര്‍ത്തകന്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന അദ്ദേഹത്തിന് സ്‌പോര്‍ട്‌സും, സാഹിത്യവും സിനിമയും ഒരു പോലെ വഴങ്ങി. കൂടാതെ പത്രരൂപകല്‍പ്പനയില്‍ ഒരു ശൈലി തന്നെ സംഭാവന ചെയ്‌തു.
കോട്ടയം പ്രസ്‌ക്‌ളബില്‍ പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ജോയി തിരുമൂലപുരത്തിന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചു ചേര്‍ന്ന യോഗം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്‌ക്‌ളബ് സെക്രട്ടറി ജേക്കബ് കെ ഈപ്പന്‍ അധ്യക്ഷനായിരുന്നു.
മാടവനബാലകൃഷ്‌ണപിളള, ആര്‍. ഗോപീകൃഷ്‌ണന്‍, ഐസക്ക് അറയ്‌ക്കല്‍, കെ.സി കേശവന്‍നായര്‍, ഏലിയാസ് പി മാണി, വര്‍ഗീസ് കോയിപ്പള്ളി, ജി.വേണുഗോപാല്‍, പി.ഗിരീഷ്‌കുമാര്‍, നടുവട്ടം സത്യശീലന്‍, ചെറുകര സണ്ണീലൂക്കോസ്, തേക്കിന്‍കാട് ജോസഫ്, ഹക്കീംനട്ടാശേരി, ടി.ജെ റോയ്, പിപി മുഹമ്മദ്‌കുട്ടി, ജെയിംസ് കുട്ടന്‍ചിറ, ഇ.പി ഷാജുദ്ദീന്‍, സി.എ. എം കരീം, രശ്‌മിരഘുനാഥ്, റോബിന്‍ പി തോമസ് , പ്രൊഫ.ഇ.പി മാത്യു, എസ് സനില്‍കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. |