Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
ജില്ലയില്‍ 337പ്രത്യേക വിപണികള്‍ തുടങ്ങുന്നു

കോട്ടയം:ഉത്സവവേളകളില്‍ പൊതുവിപണയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 337 പ്രത്യേകവിപണികള്‍ തുടങ്ങുന്നു. അഞ്ചു ഘട്ടമായി സഹകരണസ്ഥാപനങ്ങള്‍ മുഖാന്തരമാണ് ഇവ നടത്തുക. 337 ഓണം വിപണികളും 214 റംസാന്‍ വിപണികളും 321 പ്രത്യേക വിലക്കയറ്റവിരുദ്ധ വിപണികളുമാണ് സംഘടിപ്പിക്കുന്നത്. ഓണം വിപണി ആഗസ്റ് ഒന്നു മുതല്‍ 22 വരെയും റംസാന്‍ വിപണി ആഗസ്റ് 10 മുതല്‍ സെപ്റ്റംബര്‍ 10 വരെയും പ്രത്യേകവിലക്കയറ്റവിരുദ്ധ വിപണികള്‍ സെപ്റ്റംബര്‍ 11 മുതല്‍ ഒക്ടോബര്‍ രണ്ടു വരെയുമാണ് പ്രവര്‍ത്തിക്കുക.ഇതിന്റെ ഒന്നാം ഘട്ടമായി ഓണം സഹകരണവിപണനമേള (വിലക്കയറ്റവിരുദ്ധ വിപണനമേള) കോട്ടയം വെസ്റ് പൊലീസ് സ്റേഷന്‍ ഗ്രൌണ്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പൊതുജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ 24 ഇനം നിത്യോപയോഗസാധനങ്ങള്‍ ലഭിക്കും.രണ്ടാംഘട്ടത്തില്‍ ആഗസ്റ് ഒന്നു മുതല്‍ 22 വരെ ജില്ലയിലെ 163 സഹകരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ 337 സ്ഥലങ്ങളിലായി സഹകരണ ഓണവിപണി നടത്തും. നിത്യോപയോഗസാധനങ്ങള്‍ കൂടാതെ ഏഴ് ഓണം സ്പെഷ്യല്‍ ഇനങ്ങള്‍ കൂടി അവിടങ്ങളില്‍ ലഭിക്കും.മൂന്നാം ഘട്ടമായി ആഗസ്റ് 10 മുതല്‍ സെപ്റ്റംബര്‍ 10 വരെ ജില്ലയിലെ 128 സഹകരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ 214 ഔട്ട്ലെറ്റുകള്‍ മുഖാന്തരം സഹകരണ റംസാന്‍ വിപണി നടത്തും. പൊതുവായ ഇനങ്ങള്‍ക്കു പുറമേ 12 ഇനം റംസാന്‍ സ്പെഷ്യല്‍ വിഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നാലാം ഘട്ടത്തില്‍ വിപുലമായ ഓണം വിപണനമേള ആഗസ്റ് 13 മുതല്‍ 22 വരെ ഓണത്തിനു തൊട്ടുമുമ്പുളള 10 ദിവസം നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തും. 31 ഇനങ്ങളാണ് ഈ മേളയില്‍ ഉള്‍പ്പെടുത്തുക. ജില്ലയിലെ എല്ലാ നിയോജകമണ്ഡലാസ്ഥാനങ്ങളിലും ഇവ പ്രവര്‍ത്തിക്കും.അഞ്ചാം ഘട്ടമായി സെപ്റ്റംബര്‍ 11 മുതല്‍ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തിദിനം വരെ സഹകരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ 321 കേന്ദ്രങ്ങള്‍ വഴി അവശ്യസാധന വിപണനമേള സംഘടിപ്പിക്കും. മേളയില്‍ 500 രൂപയ്ക്കു മുകളിലുളള വില്‍പ്പനയ്ക്ക് ഡിസ്കൌണ്ട് കാര്‍ഡുകള്‍ സ്വീകരിച്ച് ഇളവുകള്‍ നല്‍കും.ജില്ലയിലെ വിപണനമേളകളുടെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് വി.എന്‍. ശശിധരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ജില്ലാ മാനേജര്‍ അനില്‍ സഖറിയ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) വി.കെ. ചന്ദ്രശേഖരന്‍ നായര്‍, പ്ളാനിംഗ് വിഭാഗം അസിസ്റന്റ് രജിസ്ട്രാര്‍ ജോസഫ് കുട്ടി ജേക്കബ്, വകുപ്പുദ്യോഗസ്ഥര്‍, സഹകരണസംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു

 
OTHER STORIES IN THIS SECTION
 പള്ളിയിലെ ബള്‍ബുകള്‍ തകര്‍ത്തു
 യുവാവിനെ കുത്തിവീഴ്‌ത്തി
 വീട്ടമ്മയ്‌ക്ക്‌ അശ്ലീല സന്ദേശം: ഡ്രൈവര്‍ കുടുങ്ങി
 മള്ളിയൂര്‍ വിനായക ചതുര്‍ഥി നാളെ
 ആന വിരണ്ടോടിയ സംഭവം: പാപ്പാനെതിരെ കേസ്‌
 റെന്റ്‌ എ കാര്‍ തട്ടിപ്പ്‌; മൂന്നുപേര്‍ പിടിയില്‍
 മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം
 റേഷന്‍ വിതരണം: സര്‍വകക്ഷിയോഗം വിളിക്കണം
 മേഴ്‌സി രവി അനുസ്‌മരണം
 ഡിവിഷന്‍ വിഭജനം: തെളിവെടുപ്പ് സെപ്റ്റംബര്‍ ആറിന്
 തൊഴിലുറപ്പുപദ്ധതി: ജില്ലയില്‍ 685 ലക്ഷം
 അജ്ഞാതന്‍ മരിച്ചു
 മണര്‍കാട്‌ തിരുനാള്‍: കണ്‍ട്രോള്‍ റൂം തുറന്നു
 ദേശീയ പണിമുടക്ക്‌: കോട്ടയത്ത്‌ വാഹനങ്ങള്‍ ഓടും
 റോഡ്‌ നന്നാക്കണം
 ചീട്ടുകളിക്കാര്‍ പൊലീസ്‌ പിടിയില്‍
 വൃദ്ധന്‍ തൂങ്ങിമരിച്ചനിലയില്‍
 ബാങ്ക്‌ ഉദ്യോഗസ്ഥന്റെ മരണം: കാര്‍ പിടിച്ചെടുത്തു
 ശ്രീകൃഷ്‌ണ ജയന്തി: ശോഭായാത്രകള്‍ ഭക്തിസാന്ദ്രമായി
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com