|
| Flash News : |
|
|
|
|
|
|
| News Dated : Monday, February 09, 2009 696 |
| പട്ടികജാതി കുടുംബങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ |
| |
|
കറുകച്ചാല്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങളും ഇന്‍ഷ്വറന്‍സ് പരിരക്ഷയിലേക്ക്. ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍വരുന്ന നെടുംകുന്നം, കങ്ങഴ, വെള്ളാവൂ ര്‍, വാഴൂര്‍, ചിറക്കടവ് പഞ്ചായത്തുകളിലെ പട്ടികജാതി കുടുംബങ്ങള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കിയത്. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തും നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഗൃഹനാഥന് അപകടമരണം സംഭവിച്ചാല്‍ 50000 രൂപയും അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 25000 രൂപയും ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷ്വറന്‍സ് കാലാവധി. ബ്ലോക്ക് പഞ്ചായത്ത് ഇതിനായി രണ്ടു ലക്ഷം രൂപ കമ്പനിയില്‍ നിക്ഷേപിച്ചു. |
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |