Flash News : പുളിമുട്‌ ജംഗ്‌ഷനു സമീപമുള്ള ഒരു കടയില്‍ നിന്നും ഏഴരലക്ഷം രൂപ മോഷണം പോയി...............ബഷീര്‍ സാഹിത്യ പുരസ്‌ക്കാരം സുഗതകുമാരിക്ക്‌ ..............ദേശീയവും അന്തര്‍ദേശീയവുമായ കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും കാണുവാന്‍ myvartha കാണുക..........കൂടുതല്‍ വാര്‍ത്തകള്‍ നിങ്ങളുടെ മൊബൈലില്‍ സൗജന്യമായി ലഭിക്കുവാന്‍ join myvartha എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ 560700 എന്ന നമ്പറിലേയ്‌ക്ക്‌ എസ്‌എംഎസ്‌ ചെയ്യുക ....................
English Edition
  MyVartha.com
ഗതാഗത പ്രശ്‌നം: അടിയന്തര പദ്ധതികള്‍ക്ക്‌ പരിഗണന

കോട്ടയം: ഗതാഗത കുരുക്ക്‌ പരിഹരിക്കാന്‍ മുന്നോട്ടു വച്ച അടിയന്തര പദ്ധതികള്‍ക്ക്‌ പരിഗണന നല്‍കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ പറഞ്ഞു. നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി കലക്‌ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

  Full Story
നഗരത്തില്‍ ഏഴേമുക്കാല്‍ ലക്ഷം രൂപയുടെ കവര്‍ച്ച

കോട്ടയം: നഗരത്തില്‍ പുളിമൂട്‌ ജംഗ്‌ഷനില്‍ വച്ച്‌ കാഞ്ഞിരപ്പള്ളി സ്വദേശിയുടെ ഏഴേമുക്കാല്‍ ലക്ഷം രൂപയടങ്ങിയ സ്യൂട്ട്‌കെയ്‌സ്‌ മൂന്നംഗ സംഘം തട്ടിയെടുത്തു.

  Full Story
കെ.എസ്‌.സി(എം) ഡിഡി ഓഫീസ്‌ മാര്‍ച്ച്‌ നടത്തി

കോട്ടയം: പ്ലസ്‌ വണ്‍ വിദ്യാര്‍ഥികളുടെ പരീക്ഷ, റിവാല്യുവേഷന്‍ ഫീസുകള്‍ പത്തിരട്ടിയായി വര്‍ധിപ്പിക്കുകയും ഇംപ്രൂവ്‌മെന്റ്‌ അവസരം ഇല്ലാതാക്കുകയും ചെയ്‌ത നടപടികള്‍ക്കെതിരെ കെ.എസ്‌.സി-എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ഡിഡി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

  Full Story
 
സെമസ്റ്റര്‍ സമ്പ്രദായത്തിനെതിരെ എ.ബി.വി.പി

കോട്ടയം: ബിരുദ തലത്തില്‍ സെമസ്റ്റര്‍ സമ്പ്രദായം ഈ വര്‍ഷം നടപ്പിലാക്കുന്നതിനെതിരെയും സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശത്തെ ഹനിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കടന്നുകയറ്റത്തിനെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ എ.ബി.വി.പി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

  Full Story
മെഡിക്കല്‍ കോളജ്‌ സമരം: മൂന്നാം ദിവസത്തിലേക്ക്‌

കോട്ടയം: മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്‌. ആശുപത്രിയിലെ പേ വാര്‍ഡില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത്‌ നിര്‍ത്തിവച്ചിരിക്കുന്നതിനെ തുടര്‍ന്ന്‌ വാര്‍ഡുകളിലും സ്വകാര്യ ആശുപത്രികളിലും രോഗികളുടെ തിരക്കാണ്‌.

  Full Story
ഓട്ടോ ടാക്‌സി പണിമുടക്ക്‌ പൂര്‍ണ്ണം

കോട്ടയം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഓട്ടോ, ടാക്‌സികള്‍ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക്‌ പൂര്‍ണ്ണം. രാവിലെ ആറ്‌ മുതല്‍ വൈകുന്നേരം ആറ്‌ വരെയാണ്‌ പണിമുടക്ക്‌.

  Full Story
ജില്ലയിലെ 28 എസ്‌.ഐമാരെ സ്‌ഥലംമാറ്റി

കോട്ടയം: ജില്ലയിലെ പോലീസ്‌ സേനയില്‍ വന്‍ അഴിച്ചുപണി. 28 സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരെ സ്‌ഥലംമാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ഭാഗമായുണ്ടായ സ്‌ഥലംമാറ്റത്തിനു ശേഷം അപ്രതീക്ഷിതമായാണ്‌ ഇത്രയേറെപ്പേരെ സ്‌ഥലംമാറ്റിയത്‌. ഇതുസംബന്ധിച്ച്‌ ഡി.ജി.പി.യുടെ ഉത്തരവ്‌  ജില്ലാ പോലീസ്‌ സൂപ്രണ്ടിനു ലഭിച്ചു.

  Full Story
പ്രതിയെ കണ്ടെത്താന്‍ സ്‌പെഷല്‍ സ്‌ക്വാഡ്‌ രൂപീകരിച്ചു

കോട്ടയം: വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ എം.ജി സര്‍വകലാശാല ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ സ്‌പെഷല്‍ സ്‌ക്വാഡിനെ നിയോഗിച്ചു. ഈസ്റ്റ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഓഫീസിലെ ഒരു എ.എസ്‌.ഐ, രണ്ടു പോലീസുകാര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ സര്‍വകലാശാലാ ഉദ്യോഗസ്ഥനെ അന്വേഷിക്കുന്നത്‌.

  Full Story
ഡോര്‍ ടു ഡോര്‍ പദ്ധതി: പൈലറ്റ്‌ അടിസ്ഥാനത്തില്‍ വാര്‍ഡ്‌ തലങ്ങളില്‍

കോട്ടയം: ഡോര്‍ ടു ഡോര്‍ മാലിന്യ ശേഖരണം പൈലറ്റ്‌ പ്രോജക്‌ട്‌ എന്ന നിലയില്‍ വാര്‍ഡ്‌ തലങ്ങളില്‍ നടപ്പിലാക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. നഗരസഭ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നിരിക്കെ വര്‍ക്കുകള്‍ നടത്താന്‍ ഫണ്ട്‌ കണ്ടെത്തുക പ്രയാസമാണ്‌.

  Full Story
മുളന്തുരുത്തി കുറുപ്പുന്തറ പാത ഇരട്ടിപ്പിക്കലിന്‌ 16 കോടി

കോട്ടയം: സംസ്ഥാനത്തെ റെയില്‍വേ യാത്രക്കാരുടെ നിരന്തര ആവശ്യമായിരുന്ന പാത ഇരട്ടിപ്പിക്കലിനും ഇത്തവണ ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്‌. മുളന്തുരുത്തി കുറുപ്പുന്തറ പാത ഇരട്ടിപ്പിക്കലിന്‌ 16 കോടി രൂപയും ചെങ്ങന്നൂര്‍ ചിങ്ങവനം പാതയ്‌ക്ക്‌ 26 കോടിയും ബജറ്റില്‍ അനുവദിച്ചു.

  Full Story
കര്‍ഷക സംഘം ധര്‍ണ്ണ നടത്തി

കോട്ടയം: കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര ബഡ്‌ജറ്റില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കേരള കര്‍ഷക സംഘം ഹെഡ്‌ പോസ്റ്റോഫീസ്‌ പടിക്കല്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

  Full Story
ബിഎസ്‌പിയുടെ നേതൃത്വത്തില്‍ ബോധവത്‌കരണ ക്യാമ്പെയ്‌ന്‍

കോട്ടയം: ബഹുജന്‍ സമാജ്‌ വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജാതീയ കാഴ്‌ച്ചപ്പാടുകള്‍ക്കെതിരെ കേരളത്തില്‍ ബോധവത്‌കരണ ക്യാമ്പെയ്‌ന്‍ നടത്തുമെന്ന്‌ ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ്‌ മാനെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

  Full Story
പാചകവാതകലഭ്യത: ഓപ്പണ്‍ ഫോറത്തില്‍ 96 പരാതികള്‍ എത്തി

കോട്ടയം: പാചകവാതക ലഭ്യത സംബന്ധിച്ച്‌ കലക്‌ടറേറ്റില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ 96 പരാതിക്കാര്‍ പങ്കെടുത്തു. കൂടാതെ 33 പരാതികള്‍ രേഖാമൂലവും ലഭിച്ചു. കലക്‌ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 7 എണ്ണത്തിന്‌ ഉടന്‍ പരിഹാരം കാണാനുള്ള നടപടി സ്വീകരിച്ചു.

  Full Story
ജില്ലയില്‍ മഴയ്‌ക്കൊപ്പം പകര്‍ച്ചവ്യാധിയും

കോട്ടയം: മഴയ്‌ക്കൊപ്പം ജില്ലയില്‍ പനിയും മഞ്ഞപ്പിത്തവും കൂടുതല്‍ പേരിലേക്കു പടരുന്നു. പനി വീണ്ടും ഭീഷണി ഉയര്‍ത്തുകയാണ്‌. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളിലും പനിബാധിതരുടെ തിരക്കേറിയിട്ടുണ്ട്‌.

  Full Story
അംഗീകാരം അട്ടിമറിക്കാന്‍ ശ്രമം: പാരമ്പര്യ വൈദ്യ ഏകോപനസമിതി

കോട്ടയം: പാരമ്പര്യ വൈദ്യന്മാര്‍ക്ക്‌ സര്‍ക്കാര്‍ നല്‌കിയ അംഗീകാരം അട്ടിമറിക്കാന്‍ ഗൂഢശ്രമം നടത്തുന്നതിനായി കേരള ആയ്യൂര്‍വ്വേദ പാരമ്പര്യ വൈദ്യ ഏകോപനസമിതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

  Full Story
എസ്‌എഫ്‌ഐ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കോട്ടയം: സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ സാമൂഹികനീതി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്‌ടറേറ്റ്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

  Full Story
എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി ട്രെയിനില്‍നിന്നു വീണു മരിച്ചു

തലയോലപ്പറമ്പ്‌: എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി ട്രെയിനില്‍നിന്നു വീണു മരിച്ചു. ഇന്നലെ രാത്രി 12.15-ന്‌ പൊതി മേല്‍പ്പാലത്തിനു സമീപമാണ്‌ സംഭവം. കൊല്ലം അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ രണ്‌ടാംവര്‍ഷ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി തൃശൂര്‍ സുധര്‍മയില്‍ മധുസൂദനന്റെ മകന്‍ സിദ്ധാര്‍ഥാ(21)ണ്‌ മരിച്ചത്‌.

  Full Story
ബഷീറിന്റെ 'മതിലുകള്‍'ക്ക്‌ നാടകാവിഷ്‌ക്കാരം

കോട്ടയം: വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മതിലുകള്‍ എന്ന നോവലിന്‌ അരങ്ങില്‍ പുതിയ ആവിഷ്‌ക്കാരം. നോവലിനെ സോളോ ഡ്രാമയായാണ്‌ അരങ്ങില്‍ എത്തിക്കുന്നത്‌.

  Full Story
നാളെ ഓട്ടോ, ടാക്‌സി പണിമുടക്ക്‌

കോട്ടയം: പെട്രോള്‍ ,ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെ ഓട്ടോ, ടാക്‌സികള്‍ നാളെ രാവിലെ ആറ്‌ മുതല്‍ വൈകുന്നേരം ആറ്‌ വരെ പണിമുടക്കും.

ഇന്ന്‌ റെയില്‍വേ ബജറ്റ്‌:പച്ചക്കൊടി കാത്ത്‌ കോട്ടയത്തിന്റെ പ്രതീക്ഷകള്‍

കോട്ടയം: ഇന്ന്‌ റെയില്‍വേ ബജറ്റ്‌ അവതരിപ്പിക്കാനിരിക്കെ സര്‍ക്കാരിനു മുന്നില്‍ പച്ചക്കൊടി കാത്തു കിടക്കുകയാണ്‌ കോട്ടയത്തിന്റെ  പ്രതീക്ഷകളും ആവശ്യങ്ങളും. എറണാകുളത്തുനിന്ന്‌ കോട്ടയംവഴി കൊല്ലം വരെയുള്ള ഇലക്‌ട്രിക്കല്‍ മള്‍ട്ടിപ്പല്‍ യൂണിറ്റ്‌, കാരിത്താസ്‌, കുമാരനല്ലൂര്‍, മൂലേടം റെയില്‍വേ മേല്‍പാലങ്ങള്‍, പകല്‍സമയത്ത്‌ കോട്ടയത്തുനിന്ന്‌ എറണാകുളത്തേക്ക്‌ പാസഞ്ചര്‍.... 

  Full Story
കലക്‌ട്രേറ്റ്‌ ധര്‍ണ്ണ നടത്തി

കോട്ടയം: വ്യാജ പാരമ്പര്യമുള്ള ആയുര്‍വേദ വൈദ്യന്മാര്‍ക്ക്‌ ചികിത്സിക്കാന്‍ അംഗീകാരം നല്‌കുന്ന ഗവണ്‍മെന്റ്‌ ഉത്തരവ്‌ റദ്ദു ചെയ്യുക, മെഡിക്കല്‍ പ്രാക്‌ടീഷണേഴ്‌സ്‌ ബില്‍ ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കോട്ടയം ജില്ലാ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ്‌ ധര്‍ണ്ണ നടത്തി.

  Full Story
അഭയ കേസ്‌: യഥാര്‍ത്ഥ ടേപ്പുകള്‍ കണ്ടെത്താനായില്ല

കോട്ടയം: അഭയകേസിലെ യഥാര്‍ത്ഥ നാര്‍കോ പരിശോധനാ ടേപ്പുകള്‍ സിബിഐയ്‌ക്ക്‌ ഇനിയും കണ്ടെത്താനായിട്ടില്ല. പരിശോധനയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോക്‌ടര്‍ മാലിനിയെ ചോദ്യം ചെയ്യാനുള്ള സിബിഐയുടെ ശ്രമവും പരാജയപ്പെട്ടു.

  Full Story
നിത്യോപയോഗ സാധനങ്ങള്‍ക്കും വില ഉയര്‍ന്നു

കോട്ടയം: അരിയുടേയും പലചരക്കു സാധനങ്ങളുടേയും വില കൂടിയതിനു പിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും  സൗന്ദര്യവര്‍ധക സമഗ്രികള്‍ക്കും വില ഉയര്‍ന്നു. 20 മുതല്‍ 25 ശതമാനം വരെ വര്‍ധനയാണ്‌ വിലകളില്‍ ഉണ്ടായിരിക്കുന്നത്‌.

  Full Story
മെഡിക്കല്‍ കോളജ്‌ സമരം; രോഗികളെ പ്രവേശിപ്പിച്ചു

കോട്ടയം: മെഡിക്കല്‍ കോളജ്‌ അദ്ധ്യാപകര്‍ അനശ്ചിതകാല സമരം ആരംഭിച്ചെങ്കിലും കോട്ടയം മെഡിക്കല്‍ കോളജിലെ പേ വാര്‍ഡില്‍ ഇന്ന്‌ 15 രോഗികളെ പ്രവേശിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പേ വാര്‍ഡില്‍ രോഗികളെ പ്രവേശിപ്പിക്കില്ലെന്നാണ്‌ തീരുമാനം.

  Full Story
മെഡിക്കല്‍ കോളജ്‌ അദ്ധ്യാപകര്‍ സമരത്തില്‍

കോട്ടയം: മെഡിക്കല്‍ കോളജിലെ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കേരളാ മെഡിക്കല്‍ കോളജ്‌ ടീച്ചേഴ്സ്‌ അസോസിയേഷന്‍ ബ്രാഞ്ച്‌  കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

  Full Story
15-നകം ഡോര്‍ ടു ഡോര്‍ മാലിന്യശേഖരണം ആരംഭിക്കണം

കോട്ടയം: നഗരത്തിലെ ഡോ ര്‍ ടു ഡോര്‍ മാലിന്യശേഖരണം പതിനഞ്ചിനകം ആരംഭിക്കാന്‍ ജില്ലാ കലക്‌ടര്‍ പി.വേണുഗോപാല്‍ നഗരസഭയ്‌ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

  Full Story
കമലദളം അവാര്‍ഡ്‌ പ്രൊഫ.എം കെ സാനുവിന്‌

കോട്ടയം: ഈ വര്‍ഷത്തെ കമലദളം അവാര്‍ഡിന്‌ പ്രൊഫ .എം കെ സാനു അര്‍ഹനായി.സാഹിത്യ സാംസ്‌ക്കാരിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌.പതിനായിരത്തൊന്ന്‌ രൂപയും അവാര്‍ഡ്‌ ജേതാവിന്റെ ചിത്രം ആലേഖനം ചെയ്‌ത മൊമെന്റോയും അടങ്ങുന്നതാണ്‌ പുരസ്‌ക്കാരം.

കോട്ടയം സ്വദേശിനിക്ക്‌ പന്നിപ്പനി

കോട്ടയം: പെരുമ്പാവൂരില്‍ കോട്ടയം സ്വദേശിനിക്ക്‌ പന്നിപ്പനി സ്‌ഥിരീകരിച്ചു. ആരോഗ്യ വകുപ്പ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്‌. മുന്‍കരുതല്‍ നടപടി എന്നനിലയില്‍ വിദേശത്തുനിന്നെത്തിയ ആറുപേര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്‌. കേരളത്തില്‍ പന്നിപ്പനി കണ്ടെത്തിയവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചിരുന്നവരാണ്‌ നിരീക്ഷണത്തിലുള്ളത്‌.

  Full Story
ക്രഡിറ്റ്‌ ആന്റ്‌ സെമസ്റ്റര്‍ സമ്പ്രദായം: അക്കാദമിക്‌ നിലവാരം ഉയര്‍ത്തും

കോട്ടയം: എം ജി സര്‍വ്വകാലശാല ക്രഡിറ്റ്‌ ആന്‍ഡ്‌ സെമസ്റ്റര്‍ സമ്പ്രദായം നടപ്പില്‍ വരുത്തിയത്‌ അക്കാദമിക്‌ ഗുണനിലവാരം ഉയര്‍ത്താനാണെന്ന്‌ വൈസ്‌ ചാന്‍സിലര്‍ രാജന്‍ ഗുരുക്കള്‍.

  Full Story
പുസ്‌തക പ്രകാശനം നടത്തി

കോട്ടയം: എംജി സര്‍വ്വകലാശാല ക്രഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ തയ്യാറാക്കിയ ബിരുദതല വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുസ്‌തകങ്ങളുടെ പ്രകാശനം വൈസ്‌ ചാന്‍സിലര്‍ ഡോ രാജന്‍ഗുരുക്കള്‍ നിര്‍വ്വഹിച്ചു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആറ്‌ പുസ്‌തകങ്ങളുടെ പ്രകാശനം ആണ്‌ ഇന്ന്‌ നടന്നത്‌.

  Full Story
അഴിമതിക്കെതിരെ ഒറ്റയാള്‍ സമരം

കോട്ടയം: അഴിമതിക്കെതിരെ ഒറ്റയാള്‍ സമരം. റവന്യു ജീവനക്കാരുടെ അഴിമതിയില്‍ പ്രതിഷേധിച്ച്‌ കലക്‌ട്രേറ്റിനു മുന്നില്‍ നടത്തിയ കുത്തിയിരുപ്പു സമരം ശ്രദ്ധേയമായി. കുര്യനാട്‌ മെറികോട്ടേജില്‍ എം.എം.ജോണ്‍ ആണ്‌ കുത്തിയിരിപ്പു സമരം നടത്തിയത്‌.

  Full Story
ഡിവൈഎഫ്‌ഐ ബിഎസ്‌എന്‍എല്‍ ഓഫീസ്‌ ഉപരോധിച്ചു

കോട്ടയം: ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി കൊടുത്ത ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിക്കെതിരെ ഡി വൈ എഫ്‌ ഐ ബിഎസ്‌എന്‍എല്‍ ഓഫീസ്‌ ഉപരോധിച്ചു.

  Full Story
കപ്പലപകടം: രണ്ട്‌ മലയാളികള്‍ രക്ഷപ്പെട്ടു

കോട്ടയം: ഖത്തറില്‍ ഇന്നലെയുണ്ടായ കപ്പലപകടത്തില്‍ രണ്ട്‌ മലയാളികള്‍ രക്ഷപ്പെട്ടു. തലയോലപറമ്പ്‌ സ്വദേശി ജയ്‌സണ്‍, കൊല്ലം സ്വദേശി ബാലക്യഷ്‌ണന്‍ എന്നിവരാണ്‌ രക്ഷപ്പെട്ടത്‌. മൂന്നു മലയാളികളെ കാണാനില്ലെന്ന്‌ സ്ഥിരീകരിച്ചു.

  Full Story
മഴക്കാലരോഗങ്ങള്‍ വര്‍ധിക്കുന്നു

കോട്ടയം: മഴ ശക്തിപ്രാപിച്ചതോടെ മഴക്കാലരോഗങ്ങള്‍ക്ക്‌ ചികിത്സ തേടി നിരവധി പേരാണ്‌ കഴിഞ്ഞ ദിവസം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്‌. പനി ബാധിച്ച്‌ 380 പേരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പാമ്പാടി വെള്ളൂര്‍ പ്രദേശത്ത്‌ രണ്ടുപേര്‍ക്ക്‌ മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ്‌ സംശയിക്കുന്നുണ്ട്‌.

  Full Story
മെഡിക്കല്‍ കോളജ്‌ അധ്യാപകരുടെ സമരം നാളെ മുതല്‍

കോട്ടയം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട്‌ മെഡിക്കല്‍ കോളജ്‌ അധ്യാപകര്‍ നാളെ മുതല്‍ സമരം തുടങ്ങും. ഇതിനിടെ ഡോക്ടര്‍മാരെ നാളെ ആരോഗ്യവകുപ്പ്‌ ചര്‍ച്ചയ്ക്ക്‌ വിളിച്ചിട്ടുണ്ട്‌. ധനമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം ശമ്പള പരിഷ്കരണം നടപ്പാക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ്‌ മെഡിക്കല്‍ കോളജ്‌ അധ്യാപകര്‍.

  Full Story
നഗരത്തിലെ ഗതാഗത കുരുക്കഴിയുന്നില്ല

കോട്ടയം: പോലീസ്‌ എത്ര ശ്രമിച്ചിട്ടും നഗരത്തിലെ ഗതാഗത കുരുക്കഴിയുന്നില്ല. പോലീസ്‌ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ചിലയിടങ്ങളില്‍ ഫലപ്രദമായപ്പോള്‍ മറ്റു ചിലയിടങ്ങളില്‍ കുരുക്ക്‌ മുറുകുകയാണ്‌.

  Full Story
റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയോടെ ജില്ല

കോട്ടയം: ഇക്കുറിയും റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്‌ കോട്ടയം. പാത ഇരട്ടിപ്പിക്കലില്‍ തുടങ്ങി യാത്രക്കാര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമാണ്‌ ജില്ല സ്വപ്‌നം കാണുന്നത്‌.

  Full Story
കലക്‌ട്രേറ്റ്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കോട്ടയം: ദലിത്‌ ക്രിസ്‌ത്യന്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സ്റ്റാമ്പ്‌ ഡ്യൂട്ടി ഒഴിവാക്കുക, സബ്‌സിഡി അനുവദിക്കുക, ജപ്‌തി നടപടി നിര്‍ത്തി വയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ധര്‍ണ്ണ നടത്തിയത്‌.

  Full Story
ഡോര്‍ ടു ഡോര്‍ പദ്ധതി: ആദ്യം വാര്‍ഡു തലങ്ങളില്‍, ചര്‍ച്ച മൂന്നിന്‌

കോട്ടയം: നഗരത്തില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കുന്നതിനെപ്പറ്റി നഗരസഭാ ആക്‌ടിംഗ്‌ ചെയര്‍മാന്‍ ജോമോന്‍ തോമസ്‌ ഉള്‍പ്പെട്ട നഗരസഭാ ഭരണാംഗങ്ങള്‍ കലക്‌ടര്‍ പി.വേണുഗോപാലിന്‌ രൂപരേഖ തയാറാക്കി സമര്‍പ്പിച്ചു.

  Full Story
വെട്ടേറ്റ പതിനഞ്ചുകാരി മരിച്ചു

കോട്ടയം: വെട്ടേറ്റതിനെതുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനഞ്ചുകാരി മരിച്ചു. അമരാവതി വെളളനാടി എസ്റ്റേറ്റില്‍ തട്ടുപുരയ്‌ക്കല്‍ ശരണ്യ (15) യാണ്‌ മരിച്ചത്‌.

  Full Story
പതിനഞ്ച്‌ വയസുകാരിയെ വെട്ടിയ ശേഷം യുവാവ്‌ ജീവനൊടുക്കി

മുണ്ടക്കയം: പതിനഞ്ചുകാരിയെ വെട്ടിയ ശേഷം ബന്ധുവായ യുവാവ്‌ ആത്മഹത്യ ചെയ്‌തു. അമരാവതി വെളളനാടി എസ്റ്റേറ്റില്‍ തട്ടുപുരയ്‌ക്കല്‍ ശരണ്യ (15) യെയാണ്‌ ശരണ്യയുടെ അമ്മയുടെ ചേച്ചിയുടെ മകന്‍ സന്ദീപ്‌ (30) വെട്ടിയത്‌.

  Full Story
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്‌ അയഞ്ഞ സമീപനം: എഐഎസ്‌എ

കോട്ടയം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇതിനെതിരെ അയഞ്ഞ സമീപനമാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന്‌ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ (എഐഎസ്‌എ) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

  Full Story
കുടുംബകലഹം: ഭാര്യ ആത്മഹത്യ ചെയ്‌തു

കോട്ടയം: വെള്ളുത്തുരുത്തിയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന്‌ ഭാര്യയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പാറക്കുളം തടത്തില്‍ക്കുന്ന്‌ വീട്ടില്‍ ജോണിക്കുട്ടിയുടെ ഭാര്യ സരസമ്മ എന്നു വിളിക്കുന്ന ജെസി (32) യാണ്‌ മരിച്ചത്‌.

  Full Story
മജിസ്‌ട്രേട്ട്‌ കോടതി നിര്‍ദേശത്തിന്‌ സ്റ്റേ

കോട്ടയം: പോലീസ്‌ കേസാക്കുന്ന ബസപകടങ്ങളില്‍ ബസുടമകളുടെ ജാമ്യത്തില്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ സ്റ്റേഷനില്‍ നിന്ന്‌ വാഹനം വിട്ടുകൊടുക്കാമെന്ന നിയമം നടപ്പിലാക്കേണ്ടതില്ലെന്ന കോടതിയുടെ നിര്‍ദേശം ഹൈക്കോടതി സ്റ്റേചെയ്‌തു.

  Full Story
ആയുധ നിര്‍മ്മാണം: പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും

കോട്ടയം: ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക്‌ ആയുധങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കേസില്‍ പോലീസ്‌ പിടിയിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

  Full Story
ഡോ. മാലിനിയെ ചോദ്യം ചെയ്‌തു തുടങ്ങി

കോട്ടയം: അഭയകേസ്‌ അന്വേഷിക്കുന്ന സിബിഐ സംഘം ബാംഗ്ളൂരില്‍ ഫോറന്‍സിക്‌ ലാബ്‌ മുന്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ മാലിനിയെ ചോദ്യം ചെയ്‌തു തുടങ്ങി. പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച യഥാര്‍ഥ വിഡിയോ ടേപ്പുകള്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായാണ്‌ ചോദ്യം ചെയ്യല്‍.

  Full Story
ആനുകൂല്യങ്ങള്‍ നേടുകമാത്രമല്ല സംഘടനകളുടെ ലക്ഷ്യം: മന്ത്രി കോടിയേരി

കോട്ടയം: ആനുകൂല്യങ്ങള്‍ നേടിയെടുക്കുക മാത്രമല്ല സംഘടനകളുടെ ലക്ഷ്യമെന്ന്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. കേരളാ പഞ്ചായത്ത്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുന്നതിനൊപ്പം സമൂഹത്തിനുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന്‌ ചിന്തിക്കാന്‍ കഴിയണം.

  Full Story
പന്തിരുകുലം ഐതിഹ്യമോ, യാഥാര്‍ത്ഥ്യമോ?

കോട്ടയം: പറയിപെറ്റ പന്തിരുകുലം മിഥ്യയോ, സത്യമോ? ജൂലൈ ആദ്യ വാരത്തോടു കൂടി ഇത്‌ ഒരു നിഗമനത്തിലെത്തും. പറയിപെറ്റ പന്തിരുകുലത്തിലെ പിന്‍ഗാമികള്‍ എന്ന്‌ അവകാശപ്പെടുന്ന ഒന്‍പത്‌ കുടുംബത്തിലെ വ്യത്യസ്‌ത താവഴികളില്‍ പെട്ട 90 പേരുടെ രക്തമാണ്‌ തിരുവനന്തപുരം രാജീവ്‌ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോ ടെക്‌നോളജിയുടെ സഹായത്തോടെ ഡിഎന്‍എ ടെസ്റ്റിന്‌ വിധേയമാക്കിയത്‌. ഫലം പുറത്തു വരുമ്പോള്‍ ഡോ.രാജന്‍ ചുങ്കത്ത്‌ നടത്തിയ ഗവേഷണങ്ങള്‍ പറയിപെറ്റ പന്തിരുകുലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടും. ഇതു സംബന്ധിച്ച്‌ അദ്ദേഹം കോട്ടയം വാര്‍ത്തയോട്‌ സംസാരിച്ചപ്പോള്‍..

  Full Story
മലയാളം വിക്കിപീഡിയ

ആര്‍ക്കും എഴുതാവുന്ന, എഡിറ്റ്‌ ചെയ്യാവുന്ന, സൗജന്യമായി ഉപയോഗിക്കാവുന്ന സ്വതന്ത്രവിജ്ഞാനകോശമാണ്‌ വിക്കിപീഡിയ . കല, ചരിത്രം, ഭൂമിശാസ്‌ത്രം, ശാസ്‌ത്രം, സാങ്കേതികം, സാമൂഹികം എന്നീ വിഭാഗങ്ങളും വാര്‍ത്തകളുമാണ്‌ മലയാളം വിക്കിയിലുള്ളത്‌. ജൂണ്‍ ഒന്നിന്‌ മലയാളം വിക്കിയില്‍ 10,007 ലേഖനങ്ങളുണ്ട്‌

  Full Story
തെരഞ്ഞെടുപ്പ്‌ ചൂട്‌ അറിഞ്ഞ്‌ ലിയോണി മോറിസും

കോട്ടയം: കേരളത്തിന്റെ രാഷ്‌ട്രീയ ചൂട്‌ പരിചയമില്ലാത്ത ലിയോണി മോറിസ്‌ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ പരിശീലിക്കുന്നത്‌ വീറും വാശിയും കൂടതലുളള കോട്ടയം മണ്‌ഡലത്തിലെ തെരഞ്ഞെടുപ്പ്‌ കാലാവസ്ഥയിലാണ്‌. ഇംഗ്ലണ്ടിലെ കിങ്‌സ്‌ കോളജ്‌ ഓഫ്‌ യൂണിവേഴ്‌സ്റ്റിയില്‍ പത്രപ്രവര്‍ത്തനം പഠിക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥിനിയാണ്‌ ലിയോണി. വെബ്‌ ജേണര്‍ലിസം പരിശീലിക്കുന്നതിന്റെ ഭാഗമായി കോട്ടയം വാര്‍ത്തയിലും മാര്‍ച്ച്‌ ആദ്യം ലിയോണി എത്തിയിരുന്നു.

  Full Story
 
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com