Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
സീറ്റൊഴിവ്്
 

കോട്ടയം:പാമ്പാടി ടെക്നിക്കല്‍ ഹൈസ്കൂളില്‍ പട്ടികജാതി/വര്‍ഗ്ഗയുവാക്കള്‍ക്കായി പ്രതിമാസം 1,000 രൂപ സ്റൈപ്പന്റോടുകൂടി നടത്തുന്ന ഹ്രസ്വകാല വെല്‍ഡിംഗ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ 0481 2507556 എന്ന നമ്പരില്‍ സ്കൂള്‍ സൂപ്രണ്ടുമായി ബന്ധപ്പെടുക.

ക്ളാസ് ഫോര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം

കോട്ടയം:ഇന്‍ഡ്യന്‍ സിസ്റംസ് ഓഫ് മെഡിസിന്‍ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിലവിലുളള രണ്ടാം ഗ്രേഡ് അറ്റന്‍ഡര്‍/നഴ്സിംഗ് അസിസ്റന്റ്/ഫാര്‍മസി അറ്റന്‍ ഡര്‍ തസ്തികകളിലേക്ക് മറ്റു വകുപ്പുകളിലെ ക്ളാസ് ഫോര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. 12 ഒഴിവുകളാണുളളത്. നിശ്ചിതയോഗ്യതയുളളവര്‍ വകുപ്പ് മേധാവിയുടെ എന്‍.ഒ.സി. സഹിതം ആഗസ്റ് 18നകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആയുര്‍വേദം) അപേക്ഷ നല്‍കണം.അപേക്ഷകര്‍ക്ക് ഏഴാം ക്ളാസ് ജയം/തത്തല്യയോഗ്യതയുണ്ടായിരിക്കണം. പി.എസ്.സി. നടത്തുന്ന അറ്റന്‍ഡര്‍ ടെസ്റും ജയിച്ചിരിക്കണം. ബന്ധപ്പെട്ട വകുപ്പില്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചവരും ശിക്ഷാനടപടികള്‍ക്ക് വിധേയരാകാത്തവരുമായിരിക്കണം അപേക്ഷകര്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്നു വര്‍ഷക്കാലത്തെ തുടര്‍ച്ചയായ സര്‍വീസിനുളളില്‍ രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കണം. വിശദവിവരത്തിന് ഓഫീസുമായി ബന്ധപ്പെടുക.

കോട്ടയത്തിന്റെ വികസനം: ജില്ലാ പഞ്ചായത്ത്നൂറു കോടിയുടെ പദ്ധതി ആവിഷ്കരിക്കുന്നു

ജില്ലയുടെ സമഗ്രവികസനത്തിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് 100 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു....

  Full Story
 
സംവരണം ജനാധിപത്യാവകാശം
കോട്ടയം: സംവരണം ഭരണഘടനാവകാശമാണെന്നും ജസ്റ്റീസ്‌ രങ്കനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സംവരണത്തെ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും സിപിഐ (എംഎല്‍) റെഡ്‌ ഫ്‌ളാഗ്‌ സംസ്ഥാന കമ്മിറ്റി സെക്രട്ടറി...
  Full Story
 
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com